ഡിമാൻഡ് കൂടി, കൂടുതൽ നഗരങ്ങളിലേക്ക് പറക്കാൻ ഇൻഡിഗോ; പത്ത് നോൺ സ്റ്റോപ്പ് അന്താരാഷ്ട്ര സ‍ർവീസുകൾ തുടങ്ങും

Published : Jun 02, 2025, 02:31 PM IST
ഡിമാൻഡ് കൂടി, കൂടുതൽ നഗരങ്ങളിലേക്ക് പറക്കാൻ ഇൻഡിഗോ; പത്ത് നോൺ സ്റ്റോപ്പ് അന്താരാഷ്ട്ര സ‍ർവീസുകൾ തുടങ്ങും

Synopsis

പത്ത് അന്താരാഷ്ട്ര നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോയുടെ നോൺ സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങുന്നത്. അന്താരാഷ്ട്ര യാത്രക്കാരുടെ ഡിമാന്‍ഡ് ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. 

ദില്ലി: അന്താരാഷ്ട്ര സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍. പത്ത് പുതിയ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കാണ് ഈ സാമ്പത്തിക വര്‍ഷം ഇന്‍ഡിഗോ നോൺ സ്റ്റോപ്പ് സര്‍വീസ് തുടങ്ങുന്നത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഉയര്‍ന്നത് കണക്കിലെടുത്തും ഗ്ലോബല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടുമാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. 

ലണ്ടന്‍, ഏതന്‍സ്, കോപ്പന്‍ഹേഗന്‍, ആംസ്റ്റര്‍ഡാം എന്നിവയടക്കമുള്ള ആഗോള ഹബ്ബുകളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ തുടങ്ങുക. ഇവയ്ക്ക് പുറമെ മധ്യേഷ്യന്‍ നഗരങ്ങളിലേക്കും ഈ വര്‍ഷം വിമാന സര്‍വീസ് തുടങ്ങുമെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് അറിയിച്ചു. നിലവില്‍ ഇന്‍ഡിഗോ 40 അന്താരാഷ്ട്ര സര്‍വീസുകളാണ് നടത്തുന്നത്. സാമ്പത്തിക വര്‍ഷം 2026 ആകുമ്പോഴേക്കും ഇത് 50 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ലീസിനെടുത്ത ബോയിങ് 787 എയര്‍ബസ് A321XLR വിമാനങ്ങളും ഫ്ലീറ്റില്‍ ചേര്‍ക്കും. ഇൻഡിഗോ രാജ്യത്തിപ്പോൾ പ്രതിദിനം 2300-ലധികം സർവീസുകൾ നടത്തുന്നുണ്ട്. ന്യൂഡൽഹി: ലണ്ടനും ആതൻസും ഉൾപ്പെടെ 10 വിദേശനഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങാൻ ഇൻഡിഗോ. ആംസ്റ്റർഡാം (നെതർലൻഡ്‌സ്), മാഞ്ചെസ്റ്റർ (യുകെ), കോപ്പൻഹേഗൻ (ഡെൻമാർക്ക്), സിയെം റിയെപ്പ് (കംബോഡിയ) എന്നീ നഗരങ്ങൾക്ക് പുറമേ മധ്യേഷ്യൻ നഗരങ്ങളിലേക്കും ഈ വർഷം വിമാന സർവീസ് തുടങ്ങുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് അറിയിച്ചു.To advertise here, Contact Usബോയിങ് 787-9 ബോയിങ് വിമാനം പാട്ടത്തിനെടുത്ത് മുംബൈയിൽനിന്ന് മാഞ്ചസ്റ്ററിലേക്കും ആംസ്റ്റർഡാമിലേക്കും ജൂലായിൽ നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കും. ഇൻഡിഗോയുടെ ദീർഘദൂര വിമാനസർവിസിന്നാന്ദികുറിക്കലാകും ഇത്. ഇൻഡിഗോ രാജ്യത്തിപ്പോൾ പ്രതിദിനം 2300-ലധികം സർവീസുകൾ നടത്തുന്നുണ്ട്. 90-ലധികം ആഭ്യന്തര സർവീസുകളും ഇതില്‍പ്പെടുന്നു. 130ലേറെ വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്ക് ഉള്ളത്. ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകളിൽ 45 ശതമാനമാണ് ഇന്ത്യൻ കമ്പനികൾ കൈകാര്യംചെയ്യുന്നത്. 55 ശതമാനം കൈകാര്യം ചെയ്യുന്നത് വിദേശ എയർലൈനുകളാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെഗാ ഡീൽസ് QAR 50,000 Cash Draw വിജയികളെ പ്രഖ്യാപിച്ചു; പുതിയ ക്യാഷ് പ്രൈസ് ക്യാംപെയിൻ തുടങ്ങി
രാജീവ് ഗാന്ധി മുതൽ നരേന്ദ്ര മോദി വരെ; ഇന്ത്യ-ഒമാൻ ബന്ധത്തിൽ നിർണായകമായ സന്ദർശനങ്ങൾ, നയതന്ത്രബന്ധത്തിന്‍റെ എഴുപതാണ്ടുകൾ