
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു. ജൂൺ ആറിനാണ് ബലിപെരുന്നാള്‍. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്‍റര്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഹിജ്രി കലണ്ടര്‍ പ്രകാരം കണക്കുകൂട്ടിയ സമയമാണിത്. സൂര്യോദയത്തിന് 20 മിനിറ്റ് ശേഷമാണ് സാധാരണയായി ഈദ് പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.
പെരുന്നാള്‍ നമസ്കാര സമയം (രാവിലെ)
അബുദാബി - 5.50
ദുബൈ- 5.45
ഷാര്‍ജ- 5.44
അജ്മാന്‍- 5.44
ഉമ്മുല്‍ഖുവൈൻ- 5.43
റാസൽഖൈമ- 5.41
ഫുജൈറ- 5. 41
യുഎഇയിൽ പൊതു, സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയമാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി. മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ