ഖത്തറിൽ വിവിധ ഇടങ്ങളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, അറ്റകുറ്റപ്പണികളുടെ ഭാഗമെന്ന് അറിയിപ്പ്

Published : Sep 25, 2025, 04:00 PM IST
road closed

Synopsis

ഖത്തറിൽ വിവിധ ഇടങ്ങളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റൗദത്ത് ഉം ലെഖ്ബ ഇന്റർസെക്ഷൻ മുതൽ മർഖിയ ഇന്റർസെക്ഷൻ വരെയുള്ള എൻവിയോണ്മെന്റൽ സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ദോഹ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ഖത്തറിൽ വിവിധ ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിച്ച് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ . റൗദത്ത് ഉം ലെഖ്ബ ഇന്റർസെക്ഷൻ മുതൽ മർഖിയ ഇന്റർസെക്ഷൻ വരെയുള്ള എൻവിയോണ്മെന്റൽ സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

സെപ്റ്റംബർ 25 രാത്രി 11 മണി മുതൽ സെപ്റ്റംബർ 28 പുലർച്ചെ 5 മണി വരെ മൂന്ന് ദിവസത്തേക്കാണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുക. റാ​സ് അ​ബു അ​ബൂ​ദ് സ്ട്രീ​റ്റി​ലെ സ്ലോ ​ലെ​യ്നു​ക​ളി​ലും താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അ​ഷ്ഗാ​ൽ അ​റി​യി​ച്ചു. സെപ്റ്റംബർ 26 വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു മ​ണി മു​ത​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ചു മ​ണി വ​രെ​യാ​യി​രി​ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. കോ​ർ​ണി​ഷി​ലേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡു​ക​ളു​ടെ വി​വി​ധ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും എ​ക്സി​റ്റു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്ത്, ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ബദൽ വഴികൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അ​ഷ്ഗാ​ൽ ആവശ്യപ്പെട്ടു. ഒപ്പം സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വാ​ഹ​ന യാ​ത്ര​ക്കാ​ർ വേ​ഗ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും സൂ​ച​ന ബോ​ർ​ഡു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ഷ്ഗാ​ൽ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ