
റിയാദ്: ഈ വർഷത്തെ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ‘യോഗ വസുദൈവ കുടുംബകത്തിന്’ എന്ന പ്രമേയത്തിലും ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായും റിയാദിലെ ഇന്ത്യൻ എംബസി യോഗയെക്കുറിച്ച് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു.
പത്മശ്രീ പുരസ്‌കാര ജേതാവ് വ്യാസ യൂനിവേഴ്‌സിറ്റി ചാൻസലർ ഡോ. എച്ച്.ആർ. നാഗേന്ദ്ര, പ്രോ വൈസ് ചാൻസലറും ഡയറക്‌ടറുമായ ഡോ. മഞ്ജുനാഥ് ശർമ എന്നിവർ മുഖ്യാതിഥികളായിരുന്നു. അമേരിക്കൻ വേദിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഡേവിഡ് ഫ്രാളി, റിയാദ് കിങ് ഫൈസൽ ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. എ.കെ. മുരുകൻ, ഗവേഷക ഡോ. കെ. മായാറാണി സേനൻ, നാഷണൽ ഗാർഡ്സ് മന്ത്രാലയത്തിലെ ഫാമിലി മെഡിസിൻ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ്, സെൽ ബയോളജി വിഭാഗം ശാസ്ത്രജ്ഞൻ ഡോ. വിനീഷ് എന്നിവർ സെമിനാറിൽ സംസാരിച്ചു. മുഖ്യാതിഥികൾക്കും പ്രഭാഷകർക്കും അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദും ഫലകങ്ങൾ സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam