പ്രവാസിയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

Published : Jun 21, 2023, 11:10 PM ISTUpdated : Jun 21, 2023, 11:13 PM IST
പ്രവാസിയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

Synopsis

മാന്യതയ്ക്ക് നിരക്കാത്ത സംസാരവും അപമാനകരമായ ചേഷ്ടകളും നിറഞ്ഞ വീഡിയോ ക്ലിപ്പ് ഒരു പ്രവാസിയെ അപമാനിച്ചുകൊണ്ടാണ് ഇവര്‍ തയ്യാറാക്കിയത്.

റിയാദ്: സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസി തൊഴിലാളിയെ അധിക്ഷേപിച്ചുകൊണ്ട് വീഡിയോ ചിത്രീകരിച്ചവരെ പിടികൂടാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. രണ്ടംഗ സംഘമാണ് പ്രവാസിയെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതിലൊരാള്‍ സ്‍ത്രീ വേഷം ധരിച്ച് ഒരു വാഹനത്തില്‍ ഇരുന്നാണ് വീഡിയോയില്‍ പ്രത്യക്ഷ്യപ്പെട്ടത്.

മാന്യതയ്ക്ക് നിരക്കാത്ത സംസാരവും അപമാനകരമായ ചേഷ്ടകളും നിറഞ്ഞ വീഡിയോ ക്ലിപ്പ് ഒരു പ്രവാസിയെ അപമാനിച്ചുകൊണ്ടാണ് ഇവര്‍ തയ്യാറാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇത് വ്യാപകമായി പ്രചരിച്ചതിനൊപ്പം രാജ്യത്തെ പൊതുസുരക്ഷാ വകുപ്പ് അധികൃതരുടെ ശ്രദ്ധയിലും എത്തി. ഇതോടെയാണ് രണ്ട് പേരെയും പിടികൂടി നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്. വ്യക്തികളെ അപമാനിക്കുന്നത് ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സൗദി അറേബ്യയില്‍ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

Read also:  കബളിപ്പിക്കാനുള്ള ശ്രമം കൈയോടെ പിടികൂടി; യുഎഇയില്‍ സ്വകാര്യ കമ്പനിക്ക് 22 ലക്ഷം പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി