കുവൈത്തിൽ ബിസിനസ് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു; ഇറാനിയൻ പൗരനെതിരെ കേസ്

Published : Sep 25, 2026, 05:12 PM IST
police vehicle light

Synopsis

കുവൈത്തിൽ പുതിയ ബിസിനസ്സ് പദ്ധതിയുടെ പേരിൽ സ്വദേശിയിൽ നിന്ന് 7,500 ദിനാർ തട്ടിയെടുത്ത ഇറാനിയൻ പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു. മുൻകൂർ തുക കൈപ്പറ്റിയ ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. ശർഖ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കുവൈത്ത് സിറ്റി: പുതിയ ബിസിനസ്സ് പദ്ധതിയുടെ പേരിൽ കുവൈത്ത് പൗരനിൽ നിന്ന് ഏകദേശം 7,500 ദിനാർ തട്ടിയെടുത്ത ഇറാനിയൻ പ്രവാസിക്കെതിരെ കേസ്. ക്യാപിറ്റൽ ഗവർണറേറ്റിലെ ശർഖ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ക്യാപിറ്റൽ ഗവർണറേറ്റിൽ സംയുക്തമായി ഒരു പദ്ധതി നടപ്പിലാക്കുന്നതിനായി കുവൈത്ത് പൗരനും ഇറാനിയൻ പൗരനും തമ്മിൽ കരാർ ഉണ്ടാകുകയായിരുന്നു. പ്രോജക്റ്റിന്റെ പ്രാരംഭ ഘട്ടത്തിലെ മുൻകൂർ പണമായി കുവൈറ്റ് പൗരൻ ഏകദേശം 7,500 ദീനാർ ഈ ഇറാനിയൻ പൗരന് കൈമാറി. പണത്തിന്റെ ബാക്കി തുക നിർമ്മാണ പുരോഗതിക്ക് അനുസരിച്ച് നൽകാനായിരുന്നു ധാരണ.

എന്നാൽ തുക കൈപ്പറ്റിയ ഉടൻ തന്നെ പ്രതി ഒളിവിൽ പോവുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്യുകയായിരുന്നു. പൗരന് പ്രതിയുമായി പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താനും സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനുമുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായിൽ തുറസ്സായ സ്ഥലത്ത് രാസമാലിന്യം തള്ളിയ 18 പേർക്കെതിരെ കേസ്, 17 ടാങ്കറുകൾ പിടിച്ചെടുത്തു
റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി