ദുബായിൽ തുറസ്സായ സ്ഥലത്ത് രാസമാലിന്യം തള്ളിയ 18 പേർക്കെതിരെ കേസ്, 17 ടാങ്കറുകൾ പിടിച്ചെടുത്തു

Published : Sep 25, 2026, 04:38 PM IST
dumping harmful materials

Synopsis

ദുബായിൽ അനധികൃതമായി രാസവസ്തുക്കളും മാലിന്യങ്ങളും തള്ളിയ 18 പേർക്കെതിരെ പൊലീസ് കേസെടുത്തു. നിയമലംഘനത്തിന് ഉപയോഗിച്ച 17 ടാങ്കർ ലോറികൾ പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഒരു ലക്ഷം ദിർഹം വരെ പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.

ദുബായ്: ദുബായ് എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി ഹാനികരമായ മാലിന്യങ്ങളും രാസവസ്തുക്കളും തള്ളിയ 18 പേർക്കെതിരെ പൊലീസ് കേസെടുത്തു. മലിനജലം, പെട്രോകെമിക്കൽ അവശിഷ്ടങ്ങൾ എന്നിവ നിയമവിരുദ്ധമായി തുറസ്സായ സ്ഥലങ്ങളിൽ തള്ളിയതിനാണ് നടപടി. 2026ന്‍റെ ആദ്യ പകുതിയിൽ നടന്ന പരിശോധനകളിലാണ് ഇവർ പിടിയിലായത്.

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ കീഴിലുള്ള എൻവയോൺമെന്റൽ ക്രൈംസ് സെക്ഷൻ ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. നിയമലംഘനത്തിന് ഉപയോഗിച്ച 17 ടാങ്കർ ലോറികൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.

മലിനജലവും പെട്രോകെമിക്കൽ മാലിന്യങ്ങളും അതോറിറ്റി അംഗീകരിച്ചിട്ടുള്ള പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്ന് ദുബായ് പൊലീസ് ഓർമ്മിപ്പിച്ചു. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന രീതിയിൽ മാലിന്യം തള്ളുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ 2015-ലെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം (നമ്പർ 14) അനുസരിച്ച് കർശന നടപടികൾ തുടരും. വ്യാപാര സ്ഥാപനങ്ങളും മാലിന്യ നിർമാർജന കരാറുകാരും അനുവദിക്കപ്പെട്ട നിബന്ധനകൾ പൂർണമായും പാലിക്കണമെന്ന് ദുബായ് പൊലീസും മുനിസിപ്പാലിറ്റിയും നിർദ്ദേശിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; അതിർത്തി വഴി കടത്താൻ ശ്രമിച്ച 47 കിലോ ക്രിസ്റ്റൽ മെത്തും രാസവസ്തുക്കളുമായി ഒരാൾ പിടിയിൽ