കുവൈത്തിൽ മഴയ്ക്കായി പ്രത്യേക പ്രാർത്ഥന, 125 പള്ളികളിൽ ഇസ്തിസ്ഖാ നമസ്‌കാരം

Published : Nov 09, 2025, 12:28 PM IST
istisqa prayer

Synopsis

കുവൈത്തിൽ മഴയ്ക്കായുള്ള പ്രാർത്ഥനാ ഇസ്തിസ്ഖാ നമസ്‌കാരം നടന്നു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി 125 പള്ളികളിലാണ് ഈ നമസ്‌കാരം നടന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ മഴയ്ക്കായുള്ള പ്രാർത്ഥനാ ഇസ്തിസ്ഖാ നമസ്‌കാരം നടന്നു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി 125 പള്ളികളിലാണ് ഈ നമസ്‌കാരം നടന്നത്. നമസ്‌കാര വേളയിൽ വിശ്വാസികൾ മഴയ്ക്കായി സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും രാജ്യത്തിന് സുരക്ഷയും ശാന്തിയും, സമൃദ്ധിയും നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. സുലൈമാൻ അൽ-സുവൈലം ഗ്രാൻഡ് മോസ്‌കിൽ സന്ദർശനം നടത്തി. പള്ളിയിലെ സൗകര്യങ്ങളും സേവനങ്ങളും പൂർണ സജ്ജമാണെന്ന് ഉറപ്പാക്കുന്നതിനും, സന്ദർശകരെ മികച്ച രീതിയിൽ സേവിക്കുന്നതിനായി ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക ഭരണപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായിരുന്നു ഈ സന്ദർശനം. ഗ്രാൻഡ് മോസ്‌ക് അഡ്മിനിസ്ട്രേഷൻ ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും അൽ-സുവൈലത്തെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും സൗകര്യങ്ങൾ ഒരുക്കുന്നതിനും സേവന സംവിധാനം വികസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ചെയ്തു. കൂടാതെ, നിലവിലെ പ്രവർത്തന പുരോഗതിയെക്കുറിച്ചും വരാനിരിക്കുന്ന മതപരമായ പരിപാടികൾക്കായുള്ള പദ്ധതികളെക്കുറിച്ചും അവർ അവലോകനം നൽകി.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം