ജപ്പാന്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഊര്‍ജിതം; 'ജൈക്ക' പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു

Published : Jul 08, 2022, 05:57 PM IST
ജപ്പാന്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഊര്‍ജിതം; 'ജൈക്ക' പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു

Synopsis

ലോകരാജ്യങ്ങളില്‍ നിന്നും ജപ്പാനിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ജപ്പാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സ്‌പെസിഫൈഡ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് (എസ്.എസ്.ഡൂബ്ല്യു) പദ്ധതിയില്‍ കേരളത്തില്‍ നിന്നുള്ള നോഡല്‍ ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജപ്പാനിലേക്കുള്ള റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്തന്നതിനുള്ള നോര്‍ക്ക റൂട്ട്‌സിന്റെ നടപടികളുടെ ഭാഗമായി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജെ.ഐ.സി.എ) പ്രതിനിധികള്‍ തിരുവനന്തപുരം വഴുതക്കാടുള്ള നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനം സന്ദര്‍ശിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ സുചിയാ യസൂക്കോ, അഡമിനിസ്‌ട്രേഷന്‍ കം പ്രോജക്ട് ഓഫീസര്‍ ജോന്‍ഡാ റബ എന്നിവരാണ് ജാപ്പനീസ് ഭാഷാ പഠനത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി നോര്‍ക്ക റൂട്ട്‌സില്‍ എത്തിയത്.

Read also: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടി ഉറപ്പ് നല്‍കി മുഖ്യമന്ത്രി

ലോകരാജ്യങ്ങളില്‍ നിന്നും ജപ്പാനിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ജപ്പാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സ്‌പെസിഫൈഡ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് (എസ്.എസ്.ഡൂബ്ല്യു) പദ്ധതിയില്‍ കേരളത്തില്‍ നിന്നുള്ള നോഡല്‍ ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്. എസ്.എസ്.ഡബ്യുവിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ജൈക്കയുടെ സഹകരണം തേടിയിരുന്നു. ഇതിന്റെ ഭാഗമായി നോര്‍ക്കയുടെ പ്രവര്‍ത്തനവും സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനാണ് ജൈക്ക പ്രതിനിധികള്‍ എത്തിയത്.

Read also: വാഹനാപകടത്തില്‍ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പ്രവാസി ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ ജൈക്ക പ്രതിനിധികള്‍ ഭാഷാ പരിശീലനത്തിന് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സിന്റെ വിവിധ സെക്ഷനുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളും സേവനങ്ങളും മനസിലാക്കിയ ശേഷമാണ് പ്രതിനിധികള്‍ മടങ്ങിയത്. സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രതിനിധികളെ സ്വീകരിച്ചു. ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, ടി.കെ.ശ്യാം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Read also: വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്‌സ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്