
റിയാദ്: സൗദി തലസ്ഥാനത്തെ പൗരാണിക നഗരമായ ദറഇയയിൽ ബോക്സിങ് മത്സരം. ബോക്സിങ് കായിക വിഭാഗത്തിൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ പോരാട്ടമാണ് ‘റിയാലിറ്റി ഫൈറ്റ്’ എന്ന ശീർഷകത്തിലെ ഈ പരിപാടി. ഫെബ്രുവരി 26നാണ് മത്സരമെന്ന് സൗദി കായിക മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ ബോക്സർമാരിലൊരാളായ ജെയ്ക്ക് പോളും അദ്ദേഹത്തിന്റെ ബ്രിട്ടീഷ് എതിരാളി ടോമി ഫ്യൂറിയുമാണ് ഏട്ടുമുട്ടുക. ദറഇയ സീസൺ രണ്ടാം പതിപ്പിന്റെ ഭാഗമായി സൗദി ബോക്‌സിങ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ സ്‌കിൽ ചലഞ്ച് എന്റർടെയ്ൻമെന്റ് കമ്പനിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബോക്‌സർ ജെയ്‌ക്ക് പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. ലോകമെമ്പാടുമുള്ള ചെറുപ്പക്കാർക്കിടയിൽ വളരെ ജനപ്രിയനാണ്. ബോക്സർ ടോമി ഫ്യൂറി ഒരു റിയാലിറ്റി ടി.വി താരമാണ്. ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻ ടൈസൺ ഫ്യൂറിയുടെ സഹോദരനുമാണ്.
.
സമീപകാലത്ത് സൗദിയിൽ ബോക്‌സിങ് ഗെയിം വളരെ ശ്രദ്ധിക്കപ്പെട്ടുവരികയാണെന്ന് സൗദി ബോക്സിങ് ഫെഡറേഷൻ പ്രസിഡൻറ് അബ്ദുല്ല അൽഹർബി പറഞ്ഞു. പരിപാടിക്ക് ആതിഥേയത്വം വഹിക്കാനായത് ഭരണകൂടത്തിന്റെയും കായിക മന്ത്രിയുടെയും പരിധിയില്ലാത്ത പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും തുടർച്ചയാണെന്നും സൗദി ബോക്സിങ് ഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞു.
Read also: മലയാളം ഒമാൻ ചാപ്റ്റർ നല്‍കുന്ന ഭാഷാധ്യാപക പുരസ്‌കാരത്തിന് പേരുകള്‍ നിര്‍ദേശിക്കാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ