സൗദിയില്‍ മഴ ശക്തമാകും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

Published : Oct 21, 2018, 12:07 AM IST
സൗദിയില്‍ മഴ ശക്തമാകും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

Synopsis

ഭൂരിഭാഗം പ്രവിശ്യകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്യുന്ന ഘട്ടങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാതെ ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്

റിയാദ്: സൗദിയിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മഴ ശക്തമായാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ്
മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ മാറ്റത്തിന്റെ മുന്നോടിയായി രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഇന്ന് മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ചില
സ്ഥലങ്ങളിൽ പൊടിക്കാറ്റോടൊപ്പം മഴയും പെയ്തു.

ഭൂരിഭാഗം പ്രവിശ്യകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. മഴ പെയ്യാനുള്ള സാധ്യത
കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്യുന്ന ഘട്ടങ്ങളില്‍ അത്യാവശ്യ
കാര്യങ്ങള്‍ക്കെല്ലാതെ ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

വലിയ ബോഡുകളുടേയും വൃക്ഷങ്ങളുടേയും താഴെ നില്‍ക്കുന്നത് ഒഴിവാക്കണം. മിന്നലോടു കൂടി മഴപെയ്യുമ്പോൾ മൊബൈല്‍ ഫോണ്‍
ഉപയോഗിക്കുന്നത് ഒഴിവാക്കണം. വെള്ളക്കെട്ടുകളിലും വാദികളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നൽകി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു