പെരുന്നാളിന് ശേഷം ജിദ്ദയിൽ 12 ചേരികൾ ഒഴിപ്പിക്കും; മുന്നറിയിപ്പുമായി നഗരസഭ

By Web TeamFirst Published Apr 24, 2022, 8:02 PM IST
Highlights

അംഗീകൃത താമസക്കാരായ കുടുംബങ്ങൾക്കും രേഖകളുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന കെട്ടിട ഉടമകൾക്കും ഡവലപ്‌മെന്‍റ് ഹൗസിങ് യൂനിറ്റുകൾ പ്രയോജനപ്പെടുത്താം. എന്നാൽ സാമൂഹിക സുരക്ഷയുടെ ഗുണഭോക്താക്കളല്ലാത്ത, രേഖകൾ ഇല്ലാത്ത ഇത്തരം ചേരികളിൽ താമസിക്കുന്ന പൗരന്മാരുടെ കാര്യം പഠിച്ചുവരുന്നതായി നഗരസഭ അറിയിച്ചു.

റിയാദ്: ചെറിയ പെരുന്നാളിന് ശേഷം ജിദ്ദയിൽ 12 ചേരികൾ കൂടി ഒഴിപ്പിക്കും. ഈ ചേരികളിൽ കഴിയുന്നവർക്ക് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നൽകി. നഗരവികസനത്തിന്‍റെ ഭാഗമായാണ് ജിദ്ദയിൽ ചേരിപ്രദേശങ്ങൾ പൊളിച്ചുനീക്കുന്നത്. 12 ചേരിപ്രദേശങ്ങളിലെ താമസക്കാർക്ക് ബദൽ താമസസൗകര്യത്തിന് നഗരസഭ ആവിഷ്കരിച്ച പദ്ധതി പ്രയോജനപ്പെടുത്താനാണ് നഗരസഭ മുന്നറിയിപ്പ് നൽകിയത്. 

അംഗീകൃത താമസക്കാരായ കുടുംബങ്ങൾക്കും രേഖകളുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന കെട്ടിട ഉടമകൾക്കും ഡവലപ്‌മെന്‍റ് ഹൗസിങ് യൂനിറ്റുകൾ പ്രയോജനപ്പെടുത്താം. എന്നാൽ സാമൂഹിക സുരക്ഷയുടെ ഗുണഭോക്താക്കളല്ലാത്ത, രേഖകൾ ഇല്ലാത്ത ഇത്തരം ചേരികളിൽ താമസിക്കുന്ന പൗരന്മാരുടെ കാര്യം പഠിച്ചുവരുന്നതായി നഗരസഭ അറിയിച്ചു. ബനി മാലിക്, അൽവുറൂദ്, ജാമിഅ, റിഹാബ്, റവാബി, അസീസിയ, റബുഅ, അൽ മുന്ദസഹാത്ത്, ഖുവൈസ, അൽഅദ്ൽ വൽഫദ്ൽ, ഉമ്മു അൽസലാം, കിലോ 14 എന്നിവിടങ്ങളാണ് ഈദിന് ശേഷം പൊളിച്ചുനീക്കുന്ന പ്രദേശങ്ങൾ.

click me!