ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍ തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും

Published : Jan 24, 2019, 12:13 PM IST
ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍ തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും

Synopsis

ജിദ്ദ ഗവര്‍ണറേറ്റില്‍ ആകെ 65 തീയറ്ററുകള്‍ തുറക്കാനാണ് തീരുമാനം. ഇതില്‍ ഈ വര്‍ഷം തന്നെ ആറെണ്ണം കൂടി പ്രവര്‍ത്തനം തുടങ്ങും. ഈ വര്‍ഷം മാര്‍ച്ചിന് മുന്‍പ് റെഡ് സീ മാളില്‍ ആകെ 12 സ്ക്രീനുകള്‍ സജ്ജീകരിക്കാനാണ് പദ്ധതി. 

ജിദ്ദ: ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍ തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും. വോക്സ് സിനിമാസ് ഒരുക്കുന്ന തീയറ്റര്‍ റെഡ് സീ മാളിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. മക്ക ഡെപ്യൂട്ടി അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ സന്ദര്‍ശന വേളയില്‍ ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഹംസ അല്‍ ഗുബൈഷിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ജിദ്ദ ഗവര്‍ണറേറ്റില്‍ ആകെ 65 തീയറ്ററുകള്‍ തുറക്കാനാണ് തീരുമാനം. ഇതില്‍ ഈ വര്‍ഷം തന്നെ ആറെണ്ണം കൂടി പ്രവര്‍ത്തനം തുടങ്ങും. ഈ വര്‍ഷം മാര്‍ച്ചിന് മുന്‍പ് റെഡ് സീ മാളില്‍ ആകെ 12 സ്ക്രീനുകള്‍ സജ്ജീകരിക്കാനാണ് പദ്ധതി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ തീയറ്ററുകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ റിയാദിലാണ് രാജ്യത്തെ ആദ്യ തീയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് അപ്രതീക്ഷിത തിരിച്ചടി; 69 പുതിയ തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ചു
ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു