സൗജന്യ വിസ, താമസവും ലോക്കൽ ട്രാൻസ്പോർട്ടേഷനും കമ്പനി വക; പത്താം ക്ലാസ് പാസായവർക്ക് യുഎഇയിൽ തൊഴിലവസരം

Published : Apr 24, 2024, 03:05 PM ISTUpdated : Apr 24, 2024, 03:07 PM IST
 സൗജന്യ വിസ, താമസവും ലോക്കൽ ട്രാൻസ്പോർട്ടേഷനും കമ്പനി വക; പത്താം ക്ലാസ് പാസായവർക്ക് യുഎഇയിൽ തൊഴിലവസരം

Synopsis

ആകർഷകമായ ശമ്പളം കൂടാതെ  താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ലോക്കൽ ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും.  

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി   ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളാണ് നിലവിലുള്ളത്.

യുഎഇലെ ദുബായ് പോർട്ട് വേൾഡിന്റെ ഭാഗമായ “We One” ലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായാണ് ഇന്റർവ്യൂ നടത്തുന്നത്. ഉദ്യോഗാർത്ഥികൾ SSLC പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യം ഉണ്ടായിരിക്കണം. പ്രായപരിധി 25-40 വയസ്സ് വരെ.

ശരീരത്തിൽ പുറമെ കാണുന്ന ഭാഗങ്ങളിൽ ടാറ്റു ഒന്നും പാടില്ല. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5'7" (172 cm). സൈനിക/ അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക് മുൻഗണന ഉണ്ടായിരിക്കും*. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ലോക്കൽ ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും.  

Read Also -  'ജയിലിൽ നിന്നൊരു ഫോൺ കോൾ വന്നു, ഒരു നിമിഷം മരവിച്ചു പോയി'; 18 വര്‍ഷമായി റഹീമിന്‍റെ വരവും കാത്ത് ഉറ്റ ചങ്ങാതി

ഈ റിക്രൂട്ട്മെൻറിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. താല്പര്യമുള്ളവർ  ബയോഡേറ്റ, ഒറിജിനൽ  പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ 2024 ഏപ്രിൽ 25 ന് മുൻപ് jobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ  0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെകിന് മറ്റു ശാഖകളോ ഏജൻറുമാരോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം