അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദിയിലെത്തി

By Web TeamFirst Published Jul 15, 2022, 10:56 PM IST
Highlights

ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപ്പോർട്ടിൽ ഇറങ്ങിയ ജോ ബൈഡനെ രാജാവിന്റെ ഉപദേശകനും മക്ക ഗവർണറുമായ ഖാലിദ് ബിൻ ഫൈസൽ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ എന്നിവ ചേർന്ന് സ്വീകരിച്ചു.

റിയാദ്: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രണ്ടുദിവസത്തെ സന്ദർശനത്തിന് സൗദി അറേബ്യയിലെത്തി. വെള്ളിയാഴ്ച വൈകീട്ട് ആറിന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപ്പോർട്ടിൽ ഇറങ്ങിയ ജോ ബൈഡനെ രാജാവിന്റെ ഉപദേശകനും മക്ക ഗവർണറുമായ ഖാലിദ് ബിൻ ഫൈസൽ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ എന്നിവ ചേർന്ന് സ്വീകരിച്ചു.

സൗദിയിലെ യു.എസ് എംബസി ചാർജ് ഡി അഫയേഴ്സ് മാർട്ടിന് സ്ട്രോങ്, ജിദ്ദയിലെ യു.എസ് കോൺസുൽ ജനറൽ ഫാരിസ് അസാദ് എന്നിവരും സ്വീകരിക്കാനെത്തി. പ്രസിഡന്റ് എന്ന നിലയിൽ ജോ ബൈഡന്റെ ആദ്യ സൗദി സന്ദർശനമാണിത്. ഈ മാസം 13ന് ഇസ്രായേലിൽ എത്തിയ അദ്ദേഹം വെസ്റ്റ് ബാങ്ക് കൂടി സന്ദർശിച്ച ശേഷമാണ് വെള്ളിയാഴ്ച വൈകീട്ടോടെ സൗദിയിലേക്ക് പറന്നത്. ജിദ്ദയിൽ എത്തിയ ബൈഡൻ വെള്ളിയാഴ്ച രാത്രിയിൽ തന്നെ അൽസലാം കൊട്ടാരത്തിൽ എത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് സൗദി അറേബ്യയിലെത്തും

ശേഷം സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തി. ചില സുപ്രധാന അജണ്ടകളുമായാണ് പ്രസിഡന്റിന്റെ സൗദി സന്ദർശനം. ശനിയാഴ്ച ജിദ്ദയിൽ നടക്കുന്ന സൗദി-അമേരിക്കൻ, അറബ്-അമേരിക്കൻ, 43-ാമത് ജി.സി.സി ഉച്ചകോടികളിൽ ബൈഡൻ പങ്കെടുക്കും. ജി.സി.സി അംഗരാഷ്ട്രങ്ങൾക്ക് പുറമെ ജോർദാൻ, ഈജ്പിത്, ഇറാഖ് എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാരും പങ്കെടുക്കുന്നുണ്ട്.  

Watch: Mecca’s Governor Prince Khalid bin Faisal Al Saud and ’s Ambassador to the United States Princess Reema bint Bandar Al Saud receive President upon his arrival in King Abdulaziz International Airport.https://t.co/BTEW2VgVu1 pic.twitter.com/lr9iOhfL0F

— Al Arabiya English (@AlArabiya_Eng)

യന്ത്രത്തകരാര്‍; ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കി 

നെടുമ്പാശ്ശേരി: യന്ത്രത്തകരാറിനെ തുടര്‍ന്ന് ഷാർജയിൽ നിന്നുള്ള വിമാനം അടിയന്തരമായി നെടുമ്പാശേരിയിൽ ഇറക്കി. എയർ അറേബ്യയുടെ വിമാനമാണ് രാത്രി 7.25ന് അടിയന്തിരമായി നിലത്തിറക്കിയത്.

നെടുമ്പാശ്ശേരിയിലേക്ക് പറക്കുന്നതിനിടയിൽ തകരാർ പൈലറ്റിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇറക്കിയത്. 215 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം റൺവേയിൽ നിന്നും മാറ്റി. 222 യാത്രക്കാരെയും ഏഴ് വിമാന ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തിൽ ജാഗത്രാ നിർദ്ദേശം പിൻവലിച്ചു.

click me!