യുഎഇയില്‍ റസിഡൻസി വിസ പുതുക്കാൻ ഇനി വെറും രണ്ടുമിനിട്ട് മാത്രം,`സലാമ'യുമായി ജിഡിആർഎഫ്എ

Published : Feb 24, 2025, 04:56 PM IST
യുഎഇയില്‍ റസിഡൻസി വിസ പുതുക്കാൻ ഇനി വെറും രണ്ടുമിനിട്ട് മാത്രം,`സലാമ'യുമായി ജിഡിആർഎഫ്എ

Synopsis

പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ചുള്ള സലാമ വഴി താമസക്കാർക്ക് മിനിട്ടുകൾക്കുള്ളിൽ വിസ പുതുക്കാം.

ദുബൈ: റസിഡൻസി വിസ പുതുക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. `സലാമ' എന്നാണ് പുതിയ പ്ലാറ്റ്ഫോമിന് പേരിട്ടിരിക്കുന്നത്. പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ചുള്ള സലാമ വഴി താമസക്കാർക്ക് മിനിട്ടുകൾക്കുള്ളിൽ വിസ പുതുക്കാം. കൂടാതെ, പ്ലാറ്റ്ഫോമിൽ നിന്ന് നേരിട്ട് പുതുക്കിയ വിസ ഡൗൺലോഡ് ചെയ്യാനും കഴിയും. സമയം ലാഭിക്കാനും പേപ്പറിന്റെ ഉപയോ​ഗം കുറക്കാനുമാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. 

സലാമയിൽ ഒരു ഉപഭോക്താവ് ലോ​ഗിൻ ചെയ്തു കഴിഞ്ഞാൽ അവരുടെ വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും എഐ തിരിച്ചറിയും. കൂടാതെ അവരുടെ വിസ സ്റ്റാറ്റസ്, ആശ്രിതരുടെ വിസ വിവരങ്ങൾ, വിസ കാലഹരണപ്പെടുന്ന ദിവസം തുടങ്ങി എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുകയും ചെയ്യും. വിസ പുതുക്കണമെങ്കിൽ അപേക്ഷകന് വിസ ഡ്യൂറേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കാം. ശേഷം പെയ്മെന്റ് പൂർത്തീകരിച്ചാൽ തത്സമയം തന്നെ പ്ലാറ്റ്ഫോം ഈ അപേക്ഷ എഐയുടെ സഹായത്തോടെ പ്രോസസ്സ് ചെയ്യുന്നതാണ്. അപേക്ഷകന്റെ ആശ്രിതരുടെ വിസയും പ്ലാറ്റ്ഫോമിലൂടെ പുതുക്കാൻ കഴിയും. ഡിജിറ്റൽ പരിവർത്തനത്തിന്റെയും ​ഗവൺമെന്റ് സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെയും ദുബൈയുടെ പ്രതിബദ്ധതയുടെ ഭാ​ഗമായാണ് പുതിയ പ്ലാറ്റ്ഫോം ആവിഷ്കരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

read more: ഇനി പാർക്കിങ് ഫീസ് എപ്പോൾ വേണമെങ്കിലും അടക്കാം, പുതിയ ആപ്പുമായി പാർക്കിൻ കമ്പനി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു