K U Iqbal|പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ സൗദിയില്‍ നിര്യാതനായി

Published : Nov 19, 2021, 10:08 AM ISTUpdated : Nov 19, 2021, 04:11 PM IST
K U Iqbal|പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ സൗദിയില്‍ നിര്യാതനായി

Synopsis

കേരളത്തില്‍ വിവിധ പത്രങ്ങളില്‍ കോളങ്ങള്‍ എഴുതിയിരുന്ന ഇഖ്ബാല്‍ ദീര്‍ഘകാലം സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തില്‍ പ്രവര്‍ത്തിച്ചു. റിയാദില്‍ ബ്യുറോ ചീഫ് ആയിരുന്നു.

റിയാദ്: പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാല്‍ (58)(K U Iqbal ) സൗദിയില്‍(Saudi Arabia നിര്യാതനായി. ഏതാനും ദിവസങ്ങളായി ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്.

പരേതനായ പോസ്റ്റ് മാസ്റ്റര്‍ ഉമര്‍ കുട്ടിയുടെ മകനാണ്. ഭാര്യ-റസീന. മക്കള്‍: മുഹമ്മദ് നഈം (കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി), മുഹമ്മദ് അസദ്(ദല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി). കേരളത്തില്‍ വിവിധ പത്രങ്ങളില്‍ കോളങ്ങള്‍ എഴുതിയിരുന്ന ഇഖ്ബാല്‍ ദീര്‍ഘകാലം സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തില്‍ പ്രവര്‍ത്തിച്ചു. റിയാദില്‍ ബ്യുറോ ചീഫ് ആയിരുന്നു. കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന പ്രശസ്ത സിനിമയുടെ കഥ എഴുതിയത് ഇഖ്ബാല്‍ ആയിരുന്നു. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) മലയാളി ഹൃദയാഘാതം(heart attack) മൂലം മരിച്ചു. കണ്ണൂര്‍(Kannur) തലശ്ശേരി സ്വദേശി അബ്ദുല്‍ സഹൂദ് കക്കരക്കണ്ടി(40)ആണ് റിയാദിലെ(Riyadh) താമസസ്ഥലത്ത് മരിച്ചത്. 

വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി എഴുന്നേറ്റപ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. 13 വര്‍ഷമായി റിയാദിലെ സാഹിദ് ട്രാവല്‍സ് ജീവനക്കാരനായിരുന്നു. കുടുംബം റിയാദിലുണ്ട്. ഭാര്യ: മുഫീന, മക്കള്‍: മന്‍ഹ ഷാഹൂദ്, മുഹമ്മദ് അമാന്‍ സഊദ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി