കുവൈത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് സൈറൺ മുഴങ്ങും. രാജ്യത്തെ പ്രവാസികളും സ്വദേശികളും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് വേണ്ടിയാണിതെന്നും അധികൃതർ പറഞ്ഞു.
കുവൈത്ത് സിറ്റി: കുവൈത്തിലെ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണ പ്രവർത്തനം ജനുവരി 19 (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാരും പ്രവാസികളും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കൽ
ഈ പരീക്ഷണം പൂർണമായും സാധാരണവും മുൻകരുതലിന്‍റെ ഭാഗമായുമുള്ള നടപടിയാണെന്നും, സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ, സൈറൺ സംവിധാനങ്ങളുടെ സാങ്കേതിക സന്നദ്ധതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനായി എല്ലാ മാസവും ആദ്യ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇത്തരം പരീക്ഷണങ്ങൾ സ്ഥിരമായി നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.


