വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം, കണ്ണൂർ സ്വദേശി അയർലൻഡിൽ മരിച്ചു

Published : Jul 03, 2025, 07:06 PM IST
ireland death

Synopsis

കണ്ണൂർ തളിപ്പറമ്പ് സ്വദേശി ജോണി ജോസഫ്  ആണ് മരിച്ചത്  

ഡബ്ലിൻ: വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീണ് കണ്ണൂർ സ്വദേശി അയർലൻഡിൽ മരണമടഞ്ഞു. കണ്ണൂർ തളിപ്പറമ്പിനടുത്ത് ബാലേശുഗിരി സ്വദേശിയും അയർലൻഡിലെ ഹോളിസ്‌ടൗണിൽ താമസിക്കുന്നയാളുമായ കിഴക്കേക്കര ജോണി ജോസഫ് (62) ആണ് മരിച്ചത്. ആർമിയിൽ സേവനം ചെയ്തിരുന്ന ജോണി ജോസഫ് വിരമിച്ച ശേഷം കുടുംബസമേതം അയർലൻഡിൽ താമസിച്ചുവരികയായിരുന്നു.

ഇന്ന് രാവിലെ വീട്ടിൽ നിന്ന് നടക്കാൻ ഇറങ്ങിയപ്പോൾ ജോണി ജോസഫിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷാന്റി ജോസഫ് ആണ് ഭാര്യ. ജോസ്‌വിൻ, ജോഷ്‍വിന്‍ എന്നിവർ മക്കളാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു, അപകടം ഇൻലാൻഡ് സീയിൽ
പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം, മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ സ്വദേശിവൽക്കരണം ഉയർത്തി, 60 ശതമാനമാക്കി