'വികസനമാണ് കേരളത്തിന്‍റെ റിയൽ സ്റ്റോറി'; ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്ത് പിണറായി വിജയൻ

Published : Oct 25, 2025, 03:07 PM IST
pinarayi vijayan

Synopsis

ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്ത് പിണറായി വിജയൻ. നമ്മുടെ നാട് കഴിഞ്ഞ വർഷങ്ങളിൽ നേടിയ പുരോഗതിയെ കുറിച്ചും സംസ്ഥാന സർക്കാർ നടത്തിവരുന്ന വികസന നടപടികളെ കുറിച്ചും പരിപാടിയിൽ പിണറായി സംസാരിച്ചു.

മസ്കറ്റ്: ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി മസ്കറ്റിൽ ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട് കഴിഞ്ഞ വർഷങ്ങളിൽ നേടിയ പുരോഗതിയെ കുറിച്ചും സംസ്ഥാന സർക്കാർ നടത്തിവരുന്ന വികസന നടപടികളെ കുറിച്ചും പരിപാടിയിൽ പിണറായി സംസാരിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ്, എം എ യൂസഫലി, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്ദുള്ള അൽ റവാസ്, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവരും അദ്ദേഹത്തിനൊപ്പം പരിപാടിയിൽ പങ്കെടുത്തു.

വികസനമാണ് കേരളത്തിന്റെ റിയൽ സ്റ്റോറിയെന്നും ഇനിയും കേരളത്തിന് മുന്നേറാനുണ്ടെന്നും ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സമൂഹം മുന്നോട്ടുപോകണം എന്ന പ്രതിബന്ധത കേരള സർക്കാറിനുണ്ട്. സർക്കാറിന് ജനങ്ങളോടാണ് പ്രതിബദ്ധതയെന്നും എതിർപ്പുകൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതു സർക്കാറിന്റെ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു ഒമാനിലെ പ്രവാസികൾക്കു മുന്നിൽ മുഖ്യമന്ത്രിയുടെ പ്രസംഗം. കേരള നാടിന്റെ വികസന കാര്യത്തിൽ പ്രവാസികൾ വലിയ പങ്കാണ് വഹിച്ചത്. നാടിന്റെ വിദ്യാഭ്യാസ -സാമൂഹിക മാറ്റം പ്രവാസികളിലും മാറ്റമുണ്ടാക്കി. ഇനിയും കുറവുകൾ പരിഹരിച്ചു നമ്മൾ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ നേട്ടങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഫെസ്റ്റിവലിന്റെ ഭാഗമായി വളരെ മനോഹരമായ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ കേരള നാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകൻ, മുൻ മന്ത്രി അഹ്മദ് ദേവർകോവിൽ, നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ ഡോ.എം എ യൂസഫലി, ഗൾഫാർ ഗ്രൂപ് ചെയർമാൻ ഗൾഫാർ മുഹമ്മദലി, ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ നവാസ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അംഗവും ബദർ അൽ സമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡയറക്ടർ അബ്ദുല്ലത്തീഫ് ഉപ്പള, സംഘാടക സമിതി കൺവീനർ വിൽസൻ ജോർജ്, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ചെയർമാൻ ബാബു രാജ്, മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. രത്നകുമാർ, ലോക കേരള സഭാംഗങ്ങളായ ബിന്ദു, എലിസബത്ത് ജോസഫ്, നിസാർ സഖാഫി, ഗിരീഷ് കുമാർ, ഫാ. ഏലിയാസ്, രാജേഷ്, ഷക്കീൽ, അജയൻ പൊയ്യാറ എന്നിവര്‍ ചടങ്ങിൽ പ​ങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ