ബിഗ് ടിക്കറ്റ് - മലയാളി വിദ്യാർത്ഥിക്ക് 25,000 ദിർഹം സമ്മാനം

Published : Jun 22, 2026, 05:44 PM IST
Big Ticket

Synopsis

എം.ബി.എ വിദ്യാർത്ഥിക്ക് 25,000 ദിർഹം

ബിഗ് ടിക്കറ്റിന്റെ ജൂണിലെ രണ്ടാമത്തെ വീക്കിലി ഡ്രോയിൽ നാലു പേർ വിജയികളായി. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമാണ് വിജയികൾ. ഓരോരുത്തരും 25,000 ദിർഹം വീതം നേടി.

മലയാളി എം.ബി.എ വിദ്യാർത്ഥി അദ്വൈത് സുരേഷ് നായർ ആണ് ഒരു വിജയി. ദുബായിലാണ് അദ്വൈതുള്ളത്. ആദ്യമായി പങ്കെടുത്ത ബിഗ് ടിക്കറ്റിലാണ് അദ്വൈതിന് സമ്മാനം ലഭിച്ചത്.

രണ്ട് ബിഗ് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ലഭിച്ച നാല് കോംപ്ലിമെന്ററി ടിക്കറ്റുകളിലൊന്നിലൂടെയാണ് സമ്മാനം.

“ഒരു അസൈൻമെന്റിനിടയിലാണ് കോൾ കിട്ടിയത്. എന്റെ ദിവസം തന്നെ മാറിപ്പോയി.” – അദ്വൈത് പറഞ്ഞു.

പഠനത്തിനായി സമ്മാനത്തുക ഉപയോഗിക്കാനാണ് അദ്വൈത് താൽപര്യപ്പെടുന്നത്.

ദുബായിൽ നിന്നുള്ള വരുൺ ഭരദ്വാജ്, വിജയ് മെനെസെസ് എന്നിവരാണ് ഇന്ത്യക്കാരായ മറ്റു വിജയികൾ.

28 വയസ്സുകാരനായ വരുൺ ഹരിയാന സ്വദേശിയാണ്.

ജോലിക്കിടയിലാണ് സമ്മാനം ലഭിച്ച വാർത്ത വരുൺ അറിഞ്ഞത്. അപ്പോൾ സന്തോഷം പ്രകടിപ്പിക്കാനായില്ല. പക്ഷേ, ഉള്ളിൽ വല്ലാത്ത സന്തോഷമായിരുന്നു – വരുൺ പറയുന്നു.

ദുബായ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനാണ് 50 വയസ്സുകാരനായ വിജയ്.

കുടുംബത്തിലുള്ളവരുടെ പിറന്നാൾ ദിനവുമായി ചേരുന്ന ഒരു നമ്പറാണ് അദ്ദേഹം തെരഞ്ഞെടുക്കാറ്. ഇത്തവണ 12 എന്ന അക്കമാണ് സഹായിച്ചത്.

“റിച്ചാർഡ് വിളിച്ചപ്പോൾ എനിക്ക് മനസ്സിലായി. വളരെ നല്ല ഒരു അനുഭവം. ഇത് ലഭിച്ചതിൽ വളരെ ആവേശം തോന്നുന്നു.” – വിജയി പറഞ്ഞു.

ബംഗ്ലാദേശിൽ നിന്നുള്ള വിജയി മുഹമ്മദ് നസീം ജലാലാണ്. സമ്മാനത്തുക നിക്ഷപത്തിന് ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ജൂണിൽ വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ഒരു ഭാഗ്യശാലിക്ക് 25 മില്യൺ ദിർഹം നേടാം. ജൂലൈ മൂന്നിനാണ് ഡ്രോ. അഞ്ച് പേർക്ക് 1 മില്യൺ ദിർഹം വീതം സമാശ്വാസ സമ്മാനം ലഭിക്കും.

വീക്കിലി ഡ്രോകളും നടക്കും. നാലു പേർക്ക് ഓരോ ആഴ്ച്ചയും 25000 ദിർഹം വീതം നേടാം.

ജൂണിൽ ബിഗ് ടിക്കറ്റ് എടുത്തവർക്ക് ദി ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാം. ജൂലൈ മൂന്നിന് ഇതിൽ മൂന്നു പേരെ തെരഞ്ഞെടുക്കും. ഇവർക്ക് ഓഗസ്റ്റ് മൂന്നിന് ഗെയിം കളിക്കാം. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമുണ്ട്.

ഡ്രീം കാർ പ്രൊമോഷനും തുടരും. രണ്ട് വാഹനങ്ങളാണ് നേടാനാകുക. ജൂലൈ മൂന്നിനുള്ള ഡ്രോയിൽ ബി.എം.ഡബ്ല്യു എക്സ്6, ഓഗസ്റ്റിൽ മസെരാറ്റി ഗ്രെക്കാലെ എന്നിവയാണ് അവ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന് വിദഗ്ധർ; നിയമനിർമാണം വേണമെന്ന് കുവൈത്തിൽ ആവശ്യം
ഡ്രോണുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ നിയമം പ്രഖ്യാപിച്ച് ഷാർജ