മലയാളിക്ക് ബി​ഗ് ടിക്കറ്റിലൂടെ മൂന്നാമതും സമ്മാനം; ഇത്തവണ ഒരു ലക്ഷം ദിർഹം

Published : Sep 22, 2023, 01:19 PM IST
മലയാളിക്ക് ബി​ഗ് ടിക്കറ്റിലൂടെ മൂന്നാമതും സമ്മാനം; ഇത്തവണ ഒരു ലക്ഷം ദിർഹം

Synopsis

"ഞാൻ ഹാപ്പിയാണ്, വീണ്ടും വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു" 

സെപ്റ്റംബറിൽ നാല് പേർക്ക് ആഴ്ച്ചതോറും നടക്കുന്ന ഇ-ഡ്രോ വഴി ഒരു ലക്ഷം ദിർഹം വീതം നേടാം. ഈ ആഴ്ച്ചയിലെ വിജയികളെ പരിചയപ്പെടാം.

റിയാസ് പറമ്പത്ത്കണ്ടി

മലയാളിയായ റിയാസ് മൂന്നു കുട്ടികളുടെ പിതാവാണ്. അബുദാബിയിലാണ് 45 വയസ്സുകാരനായ റിയാസ് താമസിക്കുന്നത്. സ്കൂൾ ബസ് ഡ്രൈവറായ റിയാസ് 2008 മുതൽ 15 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇതിന് മുൻപും അദ്ദേഹത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. 2012-ൽ 40,000 ദിർഹമാണ് റിയാസ് നേടിയത്. 2023-ലും ഭാ​ഗ്യം തുണച്ചു. അന്നും ഒരു ലക്ഷം ദിർഹം നേടാനായി.

"ഞാൻ ഹാപ്പിയാണ്, വീണ്ടും വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു" - റിയാസ് പറയുന്നു. ബി​ഗ് ടിക്കറ്റിൽ നിന്നുള്ള ഫോൺകോൾ റിയാസിന് എടുക്കാൻ കഴിഞ്ഞില്ല. റിയാസ് ജോലിസ്ഥലത്തായിരുന്നു. സുഹൃത്തുക്കളാണ് പിന്നീട് റിയാസ് വിജയിയായ വിവരം പറഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പം പ്രൈസ് മണി പങ്കുവെക്കും. തനിക്ക് കിട്ടിയ പണം കൊണ്ട് ഭാര്യയെയും മക്കളെയും അബുദാബിയിലേക്ക് രണ്ടു മാസം വെക്കേഷന് കൊണ്ടുവരും. ഇനിയും ബി​ഗ് ടിക്കറ്റ് വാങ്ങുമെന്ന് റിയാസ് പറയുന്നു. ഒരു ദിവസം ​ഗ്രാൻഡ് പ്രൈസ് നേടാനാകുമെന്നതിൽ റിയാസിന് സംശയമില്ല.

ബിംലേഷ് യാദവ്

പത്തുവർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് 48 വയസ്സുകാരനായ ബിംലേഷ്. അബുദാബി എയർപോർട്ടിൽ നിന്നും വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിനും ടിക്കറ്റിൽ പങ്കാളികളായ 18 സുഹൃത്തുക്കൾക്കും ഭാ​ഗ്യം തുണച്ചത്. എല്ലാ മാസവും സംഘത്തിൽ ഒരാൾ എയർപോർട്ടിൽ പോയി ടിക്കറ്റ് വാങ്ങും. "ആ സ്ഥലത്തിന് ഒരു ഭാ​ഗ്യമുണ്ട്." ബിംലേഷ് പറയുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുക നാട്ടിലേക്ക് അയക്കാനാണ് ബിംലേഷ് ആ​ഗ്രഹിക്കുന്നത്. ഒപ്പം എല്ലാവരോടും ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരണമെന്നും ബിംലേഷ് പറയുന്നു.

ഷീയ മിതില

ബൈ 2 ​ഗെറ്റ് 2 ഓഫറിലാണ് ഷീയ മിതില വിജയിയായ ടിക്കറ്റ് വാങ്ങിയത്. അവരെ വിജയിയാക്കിയ നമ്പർ - 000122

ബബിൻ ഉരാത്

ബബിനെ വിജയിയാക്കിയ ടിക്കറ്റ് നമ്പർ 069597 ആണ്. അബുദാബി വിമാനത്താവളത്തിലെ ബി​ഗ് ടിക്കറ്റ് സ്റ്റോറിൽ നിന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. 

ബി​ഗ് ടിക്കറ്റെടുക്കുന്നവരിൽ നിന്ന് നാലു പേർക്ക് എല്ലാ ആഴ്ച്ചയും ഇലക്ട്രോണിക് ഡ്രോയിലൂടെ ഒരു ലക്ഷം ദിർഹം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റെടുക്കുന്നവർക്ക് ​ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹം ഒക്ടോബർ മൂന്നിന് നേടാനും അവസരമുണ്ട്. സെപ്റ്റംബർ 30 വരെ ടിക്കറ്റെടുക്കാം. ഓൺലൈനായി www.bigticket.ae സന്ദർശിച്ചും ഓഫ് ലൈനായി അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ വാങ്ങാം. രണ്ട് ടിക്കറ്റെടുക്കുന്നവർക്ക് രണ്ടെണ്ണം സൗജന്യമായി ലഭിക്കും.

വരും ആഴ്ച്ചകളിലെ നറുക്കെടുപ്പ് തീയതികൾ:

Week 3: Buy during 18th – 24th September. Draw Date on 25th September (Monday)

Week 4: Buy during 25th – 30th September. Draw Date on 1st October (Sunday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ