പ്രവാസി തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ഇനി 'പ്രൊഫഷനൽ വെരിഫിക്കേഷൻ’

Published : Sep 21, 2023, 10:40 PM IST
പ്രവാസി തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ഇനി 'പ്രൊഫഷനൽ വെരിഫിക്കേഷൻ’

Synopsis

ഓൺലൈനായി 62 രാജ്യങ്ങളിൽ ക്രമേണ നടപ്പാകും

റിയാദ്: സൗദി അറേബ്യയിലുള്ള വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കുന്ന ‘െപ്രാഫഷനൽ വെരിഫിക്കേഷൻ’ സേവനം മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രൊഫഷനൽ വെരിഫിക്കേഷൻ’ സേവനം തുടങ്ങിയത്. ഓൺലൈൻ സംവിധാനം വഴി 62 രാജ്യങ്ങളിൽ ഈ സേവനം ക്രമേണ നടപ്പാക്കും.

സൗദി തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടിയാണിത്. തൊഴിൽ വിപണി ആകർഷകമാക്കുക, തൊഴിൽ അന്തരീക്ഷം മികച്ചതാക്കുക എന്നീ ലക്ഷ്യങ്ങൾ ഇതിനുണ്ട്. സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളിക്ക് രേഖാമൂലമുള്ള അക്കാദമിക് യോഗ്യതകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത്. വിദ്യാഭ്യാസപരമായ യോഗ്യതക്ക് അനുസൃതമായ ജോലിയിലേക്കാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും.

ജോലിക്കാവശ്യമായ വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിജ്ഞാനം എന്നിവയാണ് പരിശോധിക്കുന്നത്. പ്രൊഫഷനൽ വെരിഫിക്കേഷൻ സേവനം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ നിലവാരം ഉയർത്താൻ സഹായിക്കും. അക്കാദമിക യോഗ്യതയില്ലാത്ത തൊഴിലാളികൾ തൊഴിൽ വിപണിയിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്താനും ആളുകളുടെ അനുഭവങ്ങളും കഴിവുകളും പരിഗണിക്കാനും ഇതിലൂടെ സാധിക്കും. തൊഴിൽ വിപണിയെ നിയന്ത്രിക്കാനും തൊഴിലിെൻറ ഗുണനിലവാരം മെച്ചപ്പെടുത്താനും നൽകുന്ന െപ്രാഫഷനൽ സേവനങ്ങളുടെ നിലവാരം ഉയർത്താനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ തുടർച്ചയാണ് ‘െപ്രാഫഷനൽ അക്രഡിറ്റേഷൻ’ പ്രോഗ്രം.

Read Also - പ്രവാസി ഇന്ത്യന്‍ അധ്യാപകര്‍ക്ക് തിരിച്ചടി, ബിഎഡ് ഉള്ളവര്‍ക്കും അയോഗ്യത; ബഹ്റൈനില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 9,576 പ്രവാസികളെ നാടുകടത്തി

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനങ്ങൾക്ക് നിയ മനടപടി നേരിട്ട 9,576 വിദേശികളെ നാടുകടത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴു മുതൽ സെപ്റ്റംബർ 13 വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് ഇത്രയും പേര്‍ക്കെതിരായ നടപടി ഉണ്ടായത്. ഇതേ കാലയളവിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 15,812ഓളം വിദേശികളെ നിയമ ലംഘനങ്ങൾക്ക് പുതിയതായി പിടികൂടിയിട്ടുണ്ടെന്നും സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ പിടിയിലായ 15,812 പേരില്‍ 9,801 പേർ സൗദി അറേബ്യയിലെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 3,804  പേരും തൊഴിൽ നിയമ ലംഘകരായ 2,207 പേരും രാജ്യാതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 827  പേരെയും അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരില്‍ 61 ശതമാനം പേര്‍ യമനികളും 18 ശതമാനം പേര്‍ എത്യോപ്യക്കാരും  21 ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്. 

45 പേർ സൗദി അറേബ്യയിൽ നിന്ന് അനധികൃതമായി  പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയും പിടിക്കപ്പെട്ടു. താമസ, തൊഴിൽ നിയമ ലംഘകരെ കടത്തിക്കൊണ്ടു വരികയും നിയമ ലംഘകര്‍ക്ക് അഭയം നൽകുകയും ചെയ്തുവന്ന 15 പേരും അറസ്റ്റിലായിട്ടുണ്ട്.

44,016 നിയമലംഘകർ നിലവിൽ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 36,701  പുരുഷന്മാരും 7,315  സ്ത്രീകളുമാണ്. ഇതിൽ 37,221പേരുടെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അവരവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടു വരികയാണ്. 2,017 പേരുടെ യാത്രാനടപടികൾ പൂർത്തിയായി വരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട