
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അടുത്തിടെ നടന്ന 2026 ഐപിഎൽ ഫൈനലിൽ കപ്പുയർത്തിയത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ്.
ആ അസുലഭ നിമിഷത്തിന് സാക്ഷിയായി ഒരു മലയാളിയും ഉണ്ടായിരുന്നു. ദുബായിൽ താമസിക്കുന്ന പ്രവാസി അഫ്സൽ ആണ് ഗെയിം നേരിട്ടു കാണാനെത്തിയത്.
അഫ്സലിന് ഈ അവസരം നൽകിയതാകട്ടെ, ബിഗ് ടിക്കറ്റും ഏഷ്യാനെറ്റ് ന്യൂസും ചേർന്നൊരുക്കിയ വിൻ ബിഗ് വിത് ബിഗ് ടിക്കറ്റ് മത്സരത്തിന്റെ രണ്ടാം സീസണും.
വിജയിയായ അഫ്സലിനൊപ്പം സുഹൃത്ത് ഫിബിനും അഹമ്മദാബാദിൽ എത്തിയിരുന്നു. ഇരുവരുടെയും വിമാന ടിക്കറ്റ്, മൂന്നു ദിവസം അഹമ്മദാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം, കൂടാതെ നഗരത്തിലെ പ്രധാന കാഴ്ച്ചകൾ കാണാനുള്ള അവസരം എന്നിവ ബിഗ് ടിക്കറ്റും ഏഷ്യാനെറ്റും ഉറപ്പാക്കി.
അവരുടെ യാത്രയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു സ്റ്റാച്യു ഓഫ് യൂണിറ്റി.
“സ്റ്റാച്യു ഓഫ് യൂണിറ്റി അതിമനോഹരമാണ്. മുൻപ് ടിവിയിലേ കണ്ടിരുന്നുള്ളൂ. നേരിൽ കണ്ടപ്പോൾ വളരെ അടിപൊളിയായിരുന്നു.” – അഫ്സൽ പറഞ്ഞു.
ജംഗിൾ സഫാരി, മെയ്‌സ് ഗാർഡൻ, മിയാവാക്കി ഫോറസ്റ്റ് എന്നിവ ഉൾപ്പെടെ നിരവധി അനുഭവങ്ങളും അവർ ആസ്വദിച്ചു. വൈകുന്നേരത്തെ പ്രൊജക്ഷൻ മാപ്പിംഗ് ഷോയും ഏറെ ആസ്വാദ്യകരമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.
അഹമ്മദാബാദ് ആദ്യമായാണ് രണ്ടുപേരും സന്ദർശിക്കുന്നത്.
യാത്രയുടെ ഏറ്റവും വലിയ അനുഭവം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്ന് നേരിട്ട് ഐപിഎൽ ഫൈനൽ കാണാനായതാണെന്ന് വിജയികൾ പറഞ്ഞു.
“ഐപിഎൽ ഫൈനൽ ലൈവായി കാണാനുള്ള അവസരം നൽകിയ ബിഗ് ടിക്കറ്റിനും ഏഷ്യാനെറ്റ് ന്യൂസിനും ഹൃദയം നിറഞ്ഞ നന്ദി.” – ഇരുവരും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam