രമേശ് ചെന്നിത്തല നാളെ റിയാദിലെത്തും: ഒ.ഐ.സി.സി വാർഷികം ഉദ്​ഘാടനം ചെയ്യും

Web Desk   | Asianet News
Published : Feb 20, 2020, 03:48 PM IST
രമേശ് ചെന്നിത്തല നാളെ റിയാദിലെത്തും: ഒ.ഐ.സി.സി വാർഷികം ഉദ്​ഘാടനം ചെയ്യും

Synopsis

ജിദ്ദ വഴി റിയാദിലെത്തുന്ന രമേശ്​ ചെന്നിത്തല ശനിയാഴ്​ച തിരിച്ചുപോകും. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളുണ്ടാവും. റിയാദ്​ അസീസിയയിലെ നെസ്​റ്റോ ഹൈപർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വൈകീട്ടാണ്​ ആഘോഷ​ പരിപാടി.

റിയാദ്​: ഓ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഒമ്പതാം വാർഷികാഘോഷം വെള്ളിയാഴ്​ച. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ വഴി റിയാദിലെത്തുന്ന രമേശ്​ ചെന്നിത്തല ശനിയാഴ്​ച തിരിച്ചുപോകും. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളുണ്ടാവും.

റിയാദ്​ അസീസിയയിലെ നെസ്​റ്റോ ഹൈപർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വൈകീട്ടാണ്​ ആഘോഷ​ പരിപാടി.  രണ്ടു മാസം മു​േമ്പ ആരംഭിച്ച ആഘോഷങ്ങളുടെ സമാപനമാണ്​ വെള്ളിയാഴ്​ച നടക്കുന്നത്​. ഇതിനകം ഗ്രാമഫോൺ എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം, മക്കാനി എന്ന പേരിൽ പാചക മത്സരം, വിവിധ കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. വൈകീട്ട്​ ആറിന്​ കലാപരിപാടികൾ ആരംഭിക്കും. പ്രമുഖ പിന്നണി ഗായകൻ ഫ്രാങ്കോ, മാപ്പിളപ്പാട്ട്​ ഗായകൻ ആസിഫു കാപ്പാട്​ എന്നിവർ നയിക്കുന്ന ഗാനമേള, റിയാദിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ എന്നിവയും അരങ്ങേറും.

കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് ബിസിനസ് രംഗത്ത് ശ്രദ്ധേയരായ മൂന്ന്​ പ്രവാസികളെ ചടങ്ങിൽ  ബിസിനസ്​ എക്​സലൻസ്​ അവാർഡ്​ നൽകി ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് റാഫി, മാവേലിക്കര മാങ്കാംകുഴി സ്വദേശി റഫീഖ് ഷറഫുദ്ദീന്‍, ഇരിഞ്ഞാലക്കുട കല്ലേറ്റിങ്കര സ്വദേശി ഷാജു വാലപ്പന്‍ എന്നിവർക്ക്​ രമേശ്​ ചെന്നിത്തല പുരസ്​കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ജനറർ സെക്രട്ടറിയും പ്രോഗ്രാം ജനറർ കണവീനറുമായ അബ്​ദുല്ല വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി സജി കായംകുളം, ട്രഷറർ നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡൻറുമാരായ സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, കൾച്ചറൽ പ്രോഗ്രാം കൺവീനർ ഷംനാദ് കരുനാഗപ്പള്ളി എന്നിവർ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ