കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

By K T NoushadFirst Published Jul 30, 2022, 4:02 PM IST
Highlights

പ്രസിഡന്‍റ്  പ്രവീൺ നായർ, സെക്രട്ടറി  സതീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ 8 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്.

മനാമ: കേരള സോഷ്യൽ ആൻഡ് കൾചറൽ അസ്സോസിയേഷന്റെ 2022 - 2024 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ ഐകകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡണ്ട് പ്രവീൺ നായർ, സെക്രട്ടറി സതീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ 8 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്.

സംഘടനയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനോടൊപ്പം തന്നെ പുതിയൊരു ആസ്ഥാന മന്ദിരം സജ്ജമാക്കുന്നതിനായിരിക്കും ഭരണസമിതിയുടെ പ്രഥമപരിഗണന എന്ന്  സംഘടനയുടെ നിയുക്ത പ്രസിഡന്റ് അറിയിച്ചു.

പുതിയ ഭരണസമിതി അംഗങ്ങൾ 
പ്രസിഡന്റ് -പ്രവീൺ നായർ
ജനറൽ സെക്രട്ടറി -  സതീഷ് നാരായണൻ
വൈസ് പ്രസിഡന്റ്  - ഹരി ഉണ്ണിത്താൻ
ട്രഷറർ - ശിവകുമാർ P R  നായർ 
ജോയിന്റ് സെക്രട്ടറി- മനോജ്കുമാർ
 എന്റർറ്റെൻമെന്റ് /സാഹിത്യ വിഭാഗം സെക്രട്ടറി - രഞ്ജു R നായർ
സന്തോഷ്‌ നാരായണൻ - മെമ്പർഷിപ് സെക്രട്ടറി 
സ്പോർട്സ് സെക്രട്ടറി -അഭിലാഷ് നായർ
ഇന്റേണൽ ഓഡിറ്റർ - രാധാകൃഷ്ണൻ വല്യത്താൻ.


ബഹ്റൈന്‍ സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ പി കെ കാളൻ സ്മാരക  പുരസ്‌കാരം പി വി ലാവ്‌ലിന്

മനാമ: നാടൻ കാലപ്രവർത്തനരംഗത്തു മികവുപുലർത്തുന്നവർക്കായി ബഹ്റൈനിലെ സഹൃദയ നാടൻ പാട്ട് സംഘം നല്‍കിവരുന്ന പി.കെ കാളൻ സ്മാരക സഹൃദയ പുരസ്‌കാരത്തിന് കേരളാ ഫോക് ലോർ  അക്കാദമി പ്രോഗ്രാം ഓഫീസർ കൂടിയായ പി വി ലാവ്‌ലിൻ അര്‍ഹനായി. കൊവിഡ് കാലത്ത് വേദികൾ ഇല്ലാതിരുന്ന കലാകാരന്മാരെ ചേർത്തു നിർത്താൻ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‍കാരം നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഓരോ ആദിവാസി ഊരുകളിലെയും കലാകാരന്മാർക്ക് ഓൺലൈൻ കലാ അവതരണത്തിന് പിന്തുണ നൽകുകയും അവർക്ക് പരമാവധി തുക സർക്കാരിൽ നിന്നും ലഭ്യമാക്കി സ്വന്തം പ്രവർത്തന മേഖലയെയും സർക്കാരിന്റെയും കേരള ഫോക് ലോർ അക്കാദമിയുടെയും ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയുള്ള  ഇടപെടൽ നടത്തി. ആദിവാസി കലാകാരന്മാരെയടക്കം മുഖ്യധാരയിലെത്തിക്കാൻ വേണ്ടി നടത്തുന്ന നിസ്വാർത്ഥ സേവനത്തെ പരിഗണിച്ചാണ് പി.കെ കാളൻ സ്മാരക സഹൃദയ പുരസ്‌കാരം 2021ന് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

470 ഗ്രാം മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ

സെപ്റ്റംബറിൽ ബഹറൈനിൽ വെച്ച് നടക്കുന്ന നാടൻ കലാ മേളയിൽ വെച്ച് അവാർഡ് വിതരണം നടക്കും. അവാർഡ് പ്രഖ്യാപനത്തിന്റെ വിളംബരമായി ഓൺലൈൻ തനതു നാടൻ പാട്ട് മത്സരം നടക്കുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ രാജേഷ് ആറ്റാചേരി, മുരളികൃഷ്ണൻ കോറോം, മനോജ്‌ പിലിക്കോട്, രഖിൽ ബാബു, ലിനീഷ് കനായി തുടങ്ങിയവര്‍ പങ്കെടുത്തു.

click me!