വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കും; പാസ്‍പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സംവിധാനം

Published : May 21, 2021, 08:55 PM IST
വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കും; പാസ്‍പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സംവിധാനം

Synopsis

വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‍പോര്‍ട്ട് നമ്പര്‍ ആവശ്യമാണെങ്കില്‍ അതിന് പ്രത്യേകം അപേക്ഷ നല്‍കിയാല്‍, പാസ്‍പോര്‍ട്ട് നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ജോലിക്കോ പഠന ആവശ്യങ്ങള്‍ക്കോ ആയി വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‍കോളര്‍ഷിപ്പുകളുടെ ഭാഗമായി പോകേണ്ടവരെയും ഇതില്‍ പരിഗണിക്കും. വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‍പോര്‍ട്ട് നമ്പര്‍ ആവശ്യമാണെങ്കില്‍ അതിന് പ്രത്യേകം അപേക്ഷ നല്‍കിയാല്‍, പാസ്‍പോര്‍ട്ട് നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക് ജീവിത കാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‍ട്രേഷന്‍ തുടങ്ങിയതായും ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഡിവിഡന്റ് പദ്ധതിയുടെ ലാഭ വിഹിതം 10 ശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനായി സബ്‍സിഡി 0.7 ശതമാനം വര്‍ദ്ധിപ്പിച്ചു. കിഫ്‍ബിയുടെ സഹകരണത്തോടെ കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.

നിക്ഷേപ സുരക്ഷയോടെയൊപ്പം  പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം  ഉറപ്പാക്കുന്ന പദ്ധതിക്ക് വന്‍ സ്വീകരണമാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രവാസി ഡിവിഡന്റ് പദ്ധതി എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ