
കുവൈത്ത് സിറ്റി: കേരളൈറ്റ് എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ ലേഡീസ് ത്രോബോൾ ലീഗ് (KTL) 2025 സംഘടിപ്പിച്ചു. ഫഹാഹീൽ സ്പോർട്സ് ക്ലബ്ബിൽ വെച്ച് മെയ് 2നാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. കേരള ടസ്കേഴ്സ്, യെല്ലി മിനേറ്റേഴ്സ്, ബീറ്റ ഹൗസ്, വേണാട് വാരിയേഴ്സ് തുടങ്ങി നാല് ടീമുകളാണ് പങ്കെടുത്തത്.
ഫൈനലിൽ ശക്തമായ ചെറുത്തുനിൽപ്പ് നൽകിയ യെല്ലിമിനേറ്റേഴ്സ് ടീമിനെ കീഴടക്കി കേരള ടസ്കേഴ്സ് വിജയകിരീടം സ്വന്തമാക്കി. ടൂർണമെന്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് എബി സാമുവൽ നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ പൊടിക്കുഞ്ഞ് സ്വാഗതം ആശംസിച്ചു. ജാൻസി (കേരള ടസ്കേഴ്സ്) ടൂർണമെന്റിലെ മികച്ച പ്ലെയർ, റഹീന കമാൽ (വേണാട് വാരിയേഴ്സ്) മികച്ച സർവർ, സെറിൻ (കേരള ടസ്കേഴ്സ്) പ്രോമിസിങ് പ്ലേയർ എന്നിവരെ തിരഞ്ഞെടുത്തു.
കായിക വിഭാഗം സെക്രട്ടറി സിബു തോമസ്, ജോയിന്റ് സെക്രട്ടറി ആതിര അജയ്, ഗെയിം കമ്മീഷണർ ലിന്ത, ഫസ്റ്റ് ലേഡി ഓക്ഷനീയർ സ്വപ്ന, റഫറി ടീം, വളണ്ടിയർമാർ, കെഇഎ എക്സിക്യൂട്ടീവ് കമ്മിറ്റി 2024-25 എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam