
ലണ്ടന്‍: മലയാളി ഡോക്ടര്‍ ബ്രിട്ടനില്‍ കാറപകടത്തില്‍ മരിച്ചു. ലിവര്‍പൂളില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയില്‍ ജോജപ്പന്‍-ജെസ്സി ദമ്പതികളുടെ മകനാണ്.
ബ്രിട്ടനിലെ എം-6 മോട്ടോര്‍ വേയില്‍ ഉണ്ടായ കാറപകടത്തിലാണ് ജോതിസ് മരിച്ചത്. ലിവര്‍പൂളിലെ ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ജോതിസ് ഓടിച്ചിരുന്ന കാര്‍ എം-6 മോട്ടോര്‍വേയിലെ ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നെന്നാണ് വിവരം. ജോതിസിന്റെ മാതാപിതാക്കള്‍ നാട്ടില്‍ ആയിരുന്നതിനാല്‍ വാര്‍ത്ത സ്ഥിരീകരിക്കാന്‍ സമയമെടുത്തു. അപകട കാരണം ഉള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അവധിക്ക് നാട്ടില്‍ പോയ പ്രവാസി സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാതെ സൗദിയില്‍ കഴിഞ്ഞ പ്രവാസിയുടെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു. ഒരു പതിറ്റാണ്ടിലേറെയായി സൗദി വടക്കന്‍ പ്രവിശ്യയിലെ തുറൈഫിലും ഖുറയ്യാത്തിലുമായി ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് സ്വദേശി റസ്താന്‍ (40) കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.
ചികിത്സക്കിടയില്‍ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം എന്ന് ഹോസ്പിറ്റല്‍ അധികൃതരും അറിയിച്ചു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടില്‍ നിന്നും കൊണ്ടുവരികയും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനു മുന്‍പ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്ന റസ്താന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.
തങ്ങളുടെ പ്രിയപ്പെട്ട സ്‌നേഹിതന്റെ എല്ലാ ബാധ്യതകളും തീര്‍ത്ത് ഭാര്യയേയും കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ മയ്യിത്ത് നാട്ടിലേക്കയക്കുന്നതിന് സ്‌നേഹിതന്മാരായ ഷമീര്‍, ഷബീര്‍, നിഷാദ്, അഹ്മദ്കുട്ടി എന്നിവര്‍ മുന്നിട്ടിറങ്ങുകയും നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഐ.സി.എഫ് , ഐ.എം.സി.സി, കെ.എം.സി.സി. പ്രവര്‍ത്തകരായ സലീം കൊടുങ്ങല്ലൂര്‍,യൂനുസ് മുന്നിയൂര്‍, റോയ് കോട്ടയം, അഷ്റഫ്, സെയ്തുട്ടി എന്നിവരും നേതൃത്വം നല്‍കി. റിയാദില്‍ നിന്നും സിദ്ധീഖ്, മുനീര്‍ എന്നിവരുടെ സഹകാരണവും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു സഹായകമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ