
കുവൈത്ത് സിറ്റി: ലഹരിമരുന്നും മദ്യവുമായി കുവൈത്തില്‍ ഒരാള്‍ പിടിയില്‍. 14 കിലോഗ്രാം ഹാഷിഷ്, ഒന്നര കിലോ മെത്(ഷാബു), ആറ് മദ്യക്കുപ്പികള്‍ എന്നിവയാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത വസ്തുക്കളും പ്രതിയെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അതേസമയം കുവൈത്തില്‍ ലഹരിമരുന്നും മദ്യവുമായി കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ലഹരിമരുന്നും 58 കുപ്പി മദ്യവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതിയെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
മയക്കുമരുന്നുമായി ഒരു പ്രവാസി ഇന്ത്യക്കാരനെയും പിടികൂടിയിരുന്നു. സാല്‍മിയ ഏരിയയിലായിരുന്നു സംഭവം. അര കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍ മെത്തുമാണ് പിടിയിലാവുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നത്.
കുവൈത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗോതമ്പ് കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. കുവൈത്തിന് ആവശ്യമുള്ള ഗോതമ്പ് ഉള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യ വസ്‍തുക്കളും നല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുവൈത്ത് വാണിജ്യ - വ്യവസായ മന്ത്രി ഫഹദ് അല്‍ ശരീആനുമായുള്ള കൂടിക്കാഴ്ചയിലാണ് കുവൈത്തിന് ആവശ്യമായ ഭക്ഷ്യ വസ്‍തുക്കള്‍ എത്തിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന വിവരം കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊവിഡ് കാലത്ത് ഇന്ത്യയിലുണ്ടായ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി കുവൈത്ത് 215 മെട്രിക് ടണ്‍ ഓക്സിജനും ആയിരത്തിലധികം ഓക്സിജന്‍ സിലിണ്ടറുകളും നല്‍കിയത് അംബാസഡര്‍ അനുസ്‍മരിച്ചു.
സൗദിയിലേക്കുള്ള 15,000ത്തോളം ചെമ്മരിയാടുകളെ കയറ്റിയ കപ്പല്‍ ചെങ്കടലില്‍ മുങ്ങി
ഇന്ത്യ ഏര്‍പ്പെടുത്തിയ കയറ്റുമതി വിലക്കിനെ തുടര്‍ന്ന് കുവൈത്ത് വിപണിയില്‍ ഗോതമ്പിന്റെ വില വര്‍ദ്ധിച്ചതോടെ ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യമാക്കാന്‍ നയതന്ത്ര തലത്തില്‍ കുവൈത്ത് ശ്രമങ്ങള്‍ നടത്തിയിരുന്നു. കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരീആന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ