
കുവൈത്ത്: ബാഡ്മിന്റൺ കളിച്ചു കൊണ്ടിരിക്കെ മലയാളി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി വാണിയപുരയിൽ ബിബിൻ വി മത്തായി (44 വയസ്സ്) ആണ് നിര്യാതനായത്. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽ മുല്ല ബെഹബഹാനി മോട്ടോർ കമ്പനി ജീവനക്കാരനാണ്. ഭാര്യ: ബീന, മക്കൾ: ഡിമോസ്, ഡേവിസ്, ഡെൻവിസ്. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്. സംസ്കാരം പിന്നീട് വളഞ്ഞവട്ടം സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam