പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Dec 04, 2022, 08:22 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ശനിയാഴ്ച വൈകിട്ട് നെഞ്ച് വേദനയെ തുടർന്ന് അദ്ദേഹത്തെ ദഹറാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

റിയാദ്: തൃശൂർ സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മുല്ലശ്ശേരി പറമ്പൻ തുള്ളി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പ്രേമൻ തോട്ടത്ത് ആണ് സൗദിയുടെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചത്. ശനിയാഴ്ച വൈകിട്ട് നെഞ്ച് വേദനയെ തുടർന്ന് അദ്ദേഹത്തെ ദഹറാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

19 വർഷത്തോളമായി വാഹന പെയിന്റിംങ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ - ലക്ഷ്മി, മക്കൾ - പ്രതീഷ് (സൗദി അറേബ്യ), സുമി. അസീർ പ്രവാസി സംഘം പ്രവർത്തകരായ ഷാഫ് ജൻ, നവാബ് ഖാൻ, ചന്ദ്രൻ, ഗിരീഷ് എന്നിവർ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Read also:  രണ്ടാഴ്‍ച മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി