രണ്ടാഴ്‍ച മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

By Web TeamFirst Published Dec 4, 2022, 6:35 PM IST
Highlights

രാത്രി ഭക്ഷണം കഴിച്ച ശേഷം സുഹൃത്തുക്കൾ പുറത്ത് സംസാരിച്ചിരിക്കെ റൂമിനുള്ളിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോൾ ഇദ്ദേഹം ബോധരഹിതനായി താഴെ വീണു കിടക്കുന്നതാണ് കണ്ടത്. 

റിയാദ്: സൗദി അറേബ്യയിലെത്തി 18--ാം ദിവസം പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. രാജസ്ഥാൻ രാജ് ഗരാഹ് സ്വദേശി ഹക്കാം അലി (42) ആണ് നജ്റാനിൽ കുഴഞ്ഞുവീണ് മരിച്ചത്. നജ്‌റാനിൽ കെട്ടിട നിർമാണ ജോലിക്കെത്തിയതായിരുന്നു അദ്ദേഹം. താമസസ്ഥലത്ത് രാത്രി ഭക്ഷണം കഴിച്ച ശേഷം സുഹൃത്തുക്കൾ പുറത്ത് സംസാരിച്ചിരിക്കെ റൂമിനുള്ളിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോൾ ഇദ്ദേഹം ബോധരഹിതനായി താഴെ വീണു കിടക്കുന്നതാണ് കണ്ടത്. 

ഹക്കാം അലിയുടെ ബന്ധുവായ ഷൗക്കത്ത് അലിയും സുഹൃത്തുക്കളും നജ്റാൻ ഹുബാഷ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും നജ്റാൻ കെ.എം.സി.സി പ്രവർത്തകരുടെ സഹായം തേടുകയും ചെയ്തു. 

തുടർന്ന് രേഖകൾ ശരിയാക്കി ഇദ്ദേഹത്തിന്റെ മൃതദേഹം നജ്റാൻ, റിയാദ്, ഡൽഹി വഴി സ്വദേശമായ രാജസ്ഥാനിലെ രാജ് ഗരാഹിൽ എത്തിച്ച് ഖബറടക്കി. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സിയുടെ സലീം ഉപ്പള, ലുഖ്മാൻ ചേലമ്പ്ര, തൗഫീക്ക് ഉപ്പള എന്നിവർ സഹായിച്ചു.

Read also: മലയാളി യുവാവിനെ ബ്രിട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

click me!