പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Aug 20, 2022, 04:11 PM ISTUpdated : Aug 20, 2022, 04:14 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് നന്തി ഇരുപതാം മൈല്‍ സ്വദേശി കുറ്റിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ റഹൂഫ് (42) ആണ് മരിച്ചത്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ട്രേഡിങ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: ഫാത്തിമ, ഭാര്യ: ഷമീന, മക്കള്‍: ലിയ ഫാത്തിമ, മെഹ്‌സ.

തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

 പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: തൃശൂര്‍ സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മക്കയിലെ പി.സി.ടി കമ്പനിയില്‍ ജോലിചെയ്യുന്ന ചേലക്കര ആസിഫിനെയാണ്  ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടില്‍നിന്ന് തിരിച്ചെത്തിയതാണ്.

രണ്ട് മാസത്തെ അവധിക്കു ശേഷം കഴിഞ്ഞ ദിവസം വൈകിട്ടാണ് ആസിഫ് മക്കയില്‍ തിരിച്ചെത്തിയത്. രാത്രി ഉറങ്ങിയ ആസിഫ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.  

സുരക്ഷാ സൈനികരുടെ അകമ്പടിയില്ല; റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച് ഫോട്ടോയെടുത്ത് സൗദി കിരീടാവകാശി

 വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

റിയാദ്: മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് മണ്ണാര്‍മല കൈപ്പള്ളി മുഹമ്മദിന്റെ മകന്‍ മുജീബ് റഹ്‌മാന്‍ (52) ആണ് മരിച്ചത്. ജിദ്ദയിലായിരുന്നു അന്ത്യം. ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

പച്ചക്കറി വില്‍പനക്കാരനായ മുജീബ് ബുധനാഴ്ച രാവിലെ പച്ചക്കറി ശേഖരിക്കുവാന്‍ പോകുന്നതിനായി വാഹനം സ്റ്റാര്‍ട്ട് ചെയ്ത സമയത്ത് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. ശറഫിയ്യയിലെ ശറഫിയ്യാ സ്റ്റേര്‍ കെട്ടിടത്തിലെ താമസക്കാരനായിരുന്നു. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ജിദ്ദയിലുണ്ട്. മകള്‍ നാട്ടിലാണ്. ഭാര്യ: സമീറ, മകന്‍: ഷെഫിന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്