
അബുദാബി: ലുലു ഗ്രൂപ്പ് ജീവനക്കാരനായ മലയാളി അബുദാബിയില്‍ മരിച്ചു. കോട്ടയം നരിമറ്റം സ്വദേശി സെബാസ്റ്റ്യന്‍ തോമസ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലായിരുന്നു.
22 വര്‍ഷമായി ലുലു അബുദാബി റീജിയണല്‍ ഓഫീസില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ആന്‍സി എബ്രഹാം. മക്കള്‍: ഹണിമോള്‍ സെബാസ്റ്റ്യന്‍, ഹന്‍സ്: സെബാസ്റ്റ്യന്‍ (അബുദാബി). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam