
റിയാദ്: സൗദി അറേബ്യയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു മലയാളി മരിച്ചു. റിയാദിലെ റൗദയിൽ ഉണ്ടായ അപകടത്തിൽ കണ്ണൂർ ശ്രീകണ്ഡപുരം സ്വദേശി കറ്റാടത്തു മൊയ്‌തീൻ (38) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ ഡെലിവറിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സ്വദേശി ഓടിച്ചിരുന്ന കാറുമായി മൊയ്‌തീൻറെ ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.
അഞ്ചുവർഷമായി സൗദിയിലുള്ള മൊയ്‌തീൻ അഞ്ചു മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: കാറ്റടത്ത് ആമിന ഉമ്മ. ഭാര്യ: ജുവൈരിയ. മക്കൾ: ശിബില, ശിയാസ്, ശംല, സംറാസ്. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ മുഹമ്മദ് കുഞ്ഞിനൊപ്പം റിയാദ് കെ. എം. സി.സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ, ഷാഹിദ് മാഷ്, ഇർഷാദ് കായക്കൂൽ, ദഖ്‌വാൻ വയനാട് തുടങ്ങിയവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam