
ദുബൈ: ദുബൈയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തൃശൂര്‍ നടത്തറ സ്വദേശി ജോഫി ജെ നെല്ലിശ്ശേരി (37) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. പന്ത്രണ്ട് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്ത വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
റേഡിയോയിലൂടെ ഗള്‍ഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു
ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു
റിയാദ്: സൗദിയില്‍ മരിച്ച മലയാളി സാമൂഹികപ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. റിയാദിന് സമീപം ഖര്‍ജില്‍ ഹൃദയസ്തംഭനം മൂലം മരിച്ച കേളി കലാസാംസ്‌ക്കാരിക വേദി അല്‍ഖര്‍ജ് ഏരിയാ വൈസ് പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ എറണാകുളം തോപ്പുംപടി സ്വദേശി ഒ.എം. ഹംസയുടെ (62) മൃതദേഹമാണ് നാട്ടിലെത്തിച്ചു സംസ്‌കരിച്ചത്.
ഹംസ 33 വര്‍ഷമായി അല്‍ഖര്‍ജിലെ ഹരീഖില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കേളി ഹരീഖ് യൂനിറ്റ് രൂപവത്കരണ കാലം മുതല്‍ സാമൂഹികരംഗത്ത് സജീവമാണ്. ഹരീഖില്‍ നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു.
പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹരീഖ് ജനറല്‍ ആശുപത്രിയിലാണ് മരിച്ചത്. ആബിദയാണ് ഹംസയുടെ ഭാര്യ. മക്കള്‍: റിനിഷ സൂരജ്, റിന്‍സിയ സഫര്‍. മരുമക്കള്‍: സൂരജ് ഷംസുദ്ദീന്‍, സഫറുദീന്‍ മക്കാര്‍. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി അല്‍ഖര്‍ജ് ഏരിയാ ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് അമ്പനാട് അരശുപറമ്പ് എം.എം.കെ ഹൗസില്‍ അമീര്‍ ഹംസ മുഹമ്മദ് കാസിം (58) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഭാര്യ - ഷൈല. മക്കള്‍ - അമല്‍ അമീര്‍. അജ്‍മല്‍ അമീര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ