Asianet News MalayalamAsianet News Malayalam

റേഡിയോയിലൂടെ ഗള്‍ഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു

തൊണ്ണൂറുകളിൽ യുഎഇയിൽ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോൾ റാസൽഖൈമയിൽ നിന്നുള്ള ആ ഒരു മണിക്കൂർ പ്രക്ഷേപണം നയിച്ചത് വെട്ടൂർ ജി ശ്രീധരൻ ആയിരുന്നു. പിന്നീട് അത് റേഡിയോ ഏഷ്യ എന്ന 24 മണിക്കൂർ പ്രക്ഷേപണം ആയി വളരുകയായിരുന്നു. 

Vettoor G sreedharan renowned radio presenter in gulf dies at 74
Author
Dubai - United Arab Emirates, First Published Jun 30, 2022, 10:46 AM IST

ദുബൈ: ഗൾഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന റേഡിയോ അവതാരകന്‍ വെട്ടൂർ ജി ശ്രീധരൻ (74) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗസംബന്ധമായ അസുഖം കാരണം ചികിത്സയിലായുന്നു. ഇന്ന് വൈകുന്നേരം നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയിൽ സംസ്കാര ചടങ്ങുകള്‍ നടക്കും.

തൊണ്ണൂറുകളിൽ യുഎഇയിൽ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോൾ റാസൽഖൈമയിൽ നിന്നുള്ള ആ ഒരു മണിക്കൂർ പ്രക്ഷേപണം നയിച്ചത് വെട്ടൂർ ജി ശ്രീധരൻ ആയിരുന്നു. പിന്നീട് അത് റേഡിയോ ഏഷ്യ എന്ന 24 മണിക്കൂർ പ്രക്ഷേപണം ആയി വളരുകയായിരുന്നു. 20 വര്‍ഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന അദ്ദേഹം 2018ൽ വിരമിച്ച ശേഷം നാട്ടിൽ കഴിയുകയായിരുന്നു. ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഭാര്യ : ശ്യാമളകുമാരി. മക്കൾ : നിഷ, ശിൽപ.

Read also:  കുവൈത്തില്‍ രണ്ട് വാഹനാപകടങ്ങളിലായി ആറ് പ്രവാസികള്‍ മരിച്ചു

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു
റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ മുഹമ്മദ്‌ കുട്ടിയാണ് പിതാവ്. മാതാവ് - കുഞ്ഞിപാത്തുട്ടി, ഭാര്യ - മൈമൂന, മക്കൾ - മുഹമ്മദ്‌ അസറുദ്ദീൻ, ഹസ്ന, ഹംന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios