ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കിലെത്തിയ കോട്ടയം വൈക്കം കീഴൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (54) ആണ് മരിച്ചത്.
റിയാദ്: മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കിലെത്തിയ കോട്ടയം വൈക്കം കീഴൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. ഭാര്യ: സുവര്‍ണ. മക്കള്‍: അഭിജിത്, അഭിരാമി, അഭിഷേക്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോഡിനേറ്റര്‍ അബ്ദുല്‍ അസീസ് പയ്യന്നൂരിന്റെ നേതൃത്വത്തില്‍ റസാഖ് മോളൂര്‍, അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ രംഗത്തുണ്ട്.
പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു
ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു
റിയാദ്: സൗദിയില്‍ മരിച്ച മലയാളി സാമൂഹികപ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. റിയാദിന് സമീപം ഖര്‍ജില്‍ ഹൃദയസ്തംഭനം മൂലം മരിച്ച കേളി കലാസാംസ്‌ക്കാരിക വേദി അല്‍ഖര്‍ജ് ഏരിയാ വൈസ് പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ എറണാകുളം തോപ്പുംപടി സ്വദേശി ഒ.എം. ഹംസയുടെ (62) മൃതദേഹമാണ് നാട്ടിലെത്തിച്ചു സംസ്‌കരിച്ചത്.
ഹംസ 33 വര്‍ഷമായി അല്‍ഖര്‍ജിലെ ഹരീഖില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കേളി ഹരീഖ് യൂനിറ്റ് രൂപവത്കരണ കാലം മുതല്‍ സാമൂഹികരംഗത്ത് സജീവമാണ്. ഹരീഖില്‍ നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു.
പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹരീഖ് ജനറല്‍ ആശുപത്രിയിലാണ് മരിച്ചത്. ആബിദയാണ് ഹംസയുടെ ഭാര്യ. മക്കള്‍: റിനിഷ സൂരജ്, റിന്‍സിയ സഫര്‍. മരുമക്കള്‍: സൂരജ് ഷംസുദ്ദീന്‍, സഫറുദീന്‍ മക്കാര്‍. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി അല്‍ഖര്‍ജ് ഏരിയാ ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.
