ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

By Web TeamFirst Published Nov 29, 2022, 3:45 PM IST
Highlights

വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

മസ്കറ്റ്: ഒമാനിൽ ജോലിചെയ്തു വന്നിരുന്ന പ്രവാസി നാട്ടിൽ നിര്യാതനായി. ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി കളത്തിൽ വീട്ടിൽ  റെജി ഈപ്പൻ വർഗീസ് (52) ഹൃദയാഘാതം മൂലം സ്വദേശമായ മാവേലിക്കരയിൽ വെച്ചാണ് മരണപ്പെട്ടത്. മാതാവിന്റെ ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു റെജി ഈപ്പൻ.  

വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സോഹാറിൽ ടൗവ്വൽ ടൂൾസ് & എൻജിനീറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം  ഓലകെട്ടിയമ്പലം  മാർത്തോമ പള്ളിയിൽ പിന്നീട് നടക്കും . മാതാവ്: കുഞ്ഞുമോൾ . ഭാര്യാ ദീപ, മകൾ മറിയ.

Read more - സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി ഉംറ തീര്‍ഥാടകന്‍ ഒമാനില്‍ നിര്യാതനായി

റിയാദ്: ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി ഒമാനില്‍ വെച്ച് മരിച്ചു. കൊല്ലം പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി ഷാജി മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്.

ഉംറക്ക് ശേഷം മക്കയില്‍നിന്ന് മദീനയിലെത്തിയ അദ്ദേഹം അവിടം സന്ദര്‍ശനം പൂര്‍ത്തിയാക്കി കുവൈത്തിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്കുമുള്ള ജസീറ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു യാത്ര. കുവൈത്തില്‍ നിന്നു വിമാനം പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വിമാനം മസ്‌കത്തില്‍ ഇറക്കി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More - നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി മരിച്ചു

യുകെയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് മരിച്ചു

ഷ്രൂസ്‌ബെറി: ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ ഷാജി മാത്യൂ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തിയതായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ജോലിക്കിടയില്‍ ഇടവേളയില്‍ റെസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ സിപിആര്‍ കൊടുക്കുകയും ആംബുലന്‍സ് സംഘം എത്തുകയും ചെയ്തു. എന്നാല്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു.  

click me!