
കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മരണപ്പെട്ടു. രണ്ടു മാസമായി അദാൻ ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി ഉണ്ണികൃഷ്ണൻ (54) ആണ് മരിച്ചത്.
കുവൈത്തിൽ സ്വർണ്ണപ്പണിക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പാലക്കാട് ജില്ലാ അസോസിയേഷൻ കുവൈറ്റ് അംഗമായിരുന്നു. ഭാര്യ വാസന്തി, മക്കൾ വിമൽ കൃഷ്ണ, വൈഷ്ണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Read Also - എയർപോർട്ടിൽ എമിഗ്രേഷനും പൂർത്തിയാക്കി ഭാര്യക്കൊപ്പം കാത്തിരിക്കുമ്പോൾ അസ്വസ്ഥത, പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam