
ദോഹ: പ്രവാസി മലയാളി (Keralite expat) ഖത്തറില്‍ (Qatar) നിര്യാതനായി. പത്തനംതിട്ട തിരുവല്ല കാവുംഭാഗം പൂഴിക്കലായില്‍ സുബാഷ് ജോണ്‍ മാത്യു(36) ആണ് ദോഹ ഹമദ് ആശുപത്രിയില്‍ ഞായറാഴ്ച മരിച്ചത്.
എട്ടു വര്‍ഷമായി പൊതുജനാരോഗ്യ വിഭാഗത്തില്‍ (മെഡിക്കല്‍ മിഷന്‍) ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വിനിത എല്‍സ, മകള്‍: രൂതുലിന്‍. മാതാവ് സുശീല മാത്യൂസ് ഖത്തറിലുണ്ട്. സുബാഷിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അനുശോചിച്ചു.
കവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. ഫിന്റാസിലായിരുന്നു (Fintas) സംഭവം. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫിന്റാസിലെ തുറസായ ഒരു സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിശദ പരിശോധനയ്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ആത്മഹത്യ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam