ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Apr 06, 2022, 09:13 AM IST
ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

Synopsis

രോഗബാധയെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചികിത്സയിലിരുന്ന ഷബീര്‍അലി, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

ദോഹ: ഖത്തറില്‍ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം കോട്ടക്കല്‍ പാലപ്പാറ പരവക്കല്‍ ഷബീര്‍അലി (36) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.

മൊബൈല്‍ ആക്‌സസറീസ് സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. രോഗബാധയെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചികിത്സയിലിരുന്ന ഷബീര്‍അലി, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. പിതാവ്: സൈതലവി പരവക്കല്‍, മാതാവ്: നദീറ, ഭാര്യ: ബുഷ്‌റ, മക്കള്‍: അഖിന്‍ മുഹമ്മദ് (9), ആലിയ (5). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ