പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Published : May 27, 2022, 11:52 PM IST
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Synopsis

വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ് കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു.

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്പില്‍ വീട്ടില്‍ ടി പി റമീസ് (32) ആണ് മരിച്ചത്. 

വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ് കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

റിയാദ്: സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടില്‍ സുനില്‍ കുമാറിനെ (50) ആണ് ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറു വര്‍ഷമായി ദമ്മാമില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുമ. മക്കള്‍: നിയ സുനില്‍, നിതാ സുനില്‍. 

Also Read: നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി ഉംറ തീർത്ഥാടകൻ മരിച്ചു

അബുദാബി: രോഗബാധിതനായി അബുദാബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മാടായി പുതിയവളപ്പ് കോയംമടത്തു വീട്ടില്‍ അബൂബക്കര്‍ (63) ആണ് മരിച്ചത്. അബുദാബി പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം രണ്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോയംമാടത്ത് പരേതരായ കെ.എം മുഹമ്മദ് - ബീബി ദമ്പതികളുടെ മകനാണ്. ഭാര്യ - ആയിഷാ ബീവി. മക്കള്‍ - ബുഷ്റ, അനീസ്, ആശിഫ്. മക്കള്‍ - നൗഫല്‍, ഫിദ, റിഷാദ, മുഹമ്മദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ