ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

റിയാദ്: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ മക്കയിൽ നിന്ന് ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി ഉംറ തീർത്ഥാടകൻ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി യൂസുഫ് പൊയിൽ (73) ആണ് ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ മരിച്ചത്.

ഭാര്യയോടൊപ്പമായിരുന്നു ഉംറ നിർവഹിക്കാൻ അദ്ദേഹംം സൗദി അറേബ്യയിൽ എത്തിയത്. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.