സന്ദര്‍ശന വിസയിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

Published : Mar 23, 2022, 11:54 AM IST
സന്ദര്‍ശന വിസയിലെത്തിയ പ്രവാസി മലയാളി  കുഴഞ്ഞു വീണ് മരിച്ചു

Synopsis

ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്ദീന്‍ (64) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. ഇവിടെ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് ഭാര്യ ലൈലാ ബീവിക്കൊപ്പം ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്നും വന്നത്. 

ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം സൗദിയില്‍ ജോലി ചെയ്തിരുന്ന ഷറഫുദ്ധീന്‍ ഏതാനും വര്‍ഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് പോയി നാട്ടില്‍ വിശ്രമജീവിതത്തില്‍ ആയിരുന്നു. അതിനിടയിലാണ് മകന്റെ അടുത്തേക്ക് സന്ദര്‍ശന വിസയില്‍ വന്നത്. മകന്‍: ഷെഫിന്‍, മരുമകള്‍: ജസ്ന. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം
സൈബർ ക്രൈം ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച വ്യാജൻ പിടിയിൽ, ജാഗ്രത പാലിക്കാൻ നിർദ്ദേശം