
റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയിൽ കൊല്ലം പള്ളിമുക്ക് സ്വദേശി സാഗർ മൻസിലിൽ പരേതനായ ഷാഹുൽ ഹമീദിെൻറ മകൻ ഷാക്കിറാണ് (45) മരിച്ചത്.
അബഹയിൽ പലവ്യജ്ഞന കടയിൽ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ സഹപ്രവർത്തകർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുമ്പ് 15 വർഷം റിയാദിൽ ജോലി ചെയ്തശേഷം ദീർഘകാലം നാട്ടിൽ ആയിരുന്ന ഷാക്കിർ ആറുമാസം മുമ്പാണ് പുതിയ വിസയിൽ അബഹയിൽ എത്തിയത്.
മാതാവ്: സുബൈദ ബീവി, ഭാര്യ: സജിത, മക്കൾ: നൈശാന, നൈമ, മുഹമ്മദ് സാഗർ. മിലിട്ടറി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അബഹയിൽ ഖബറടക്കും. നാട്ടിലും സൗദിയിലുമുള്ള കെ.എം.സി.സി, ഒ.ഐ.സിസി പ്രവർത്തകർ നടപടികൾ പൂർത്തീകരിക്കുന്നതിനായി രംഗത്തുണ്ട്.
Read More - മലയാളി ഉംറ തീർത്ഥാടക വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
മക്കളെ കാണാൻ സന്ദർശന വിസയില്‍ സൗദിയിലെത്തിയ ദിവസം തന്നെ മലയാളി മരിച്ചു
റിയാദ്: സന്ദർശന വിസയിൽ സൗദിയിലുള്ള മക്കളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം നീരോൽപലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) ആണ് ജിസാനിൽ ഞായറാഴ്ച രാത്രി മരിച്ചത്.
മുൻ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള മക്കളെ സന്ദർശിക്കാൻ ഭാര്യയോടൊപ്പം ഞായറാഴ്ച വൈകീട്ട് ജീസാനിലെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം. മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ, മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും. അതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ മുജീബിനോപ്പം ജിസാൻ ഐ.സി.ഫ് നേതാകളായ സിറാജ് കുറ്റിയാടി, അബ്ദുല്ല സുഹ്രി, മുഹമ്മദ് സ്വലിഹ്, അനസ് ജൗഹരി, റഹനാസ് കുറ്റിയാടി എന്നിവർ രംഗത്തുണ്ട്.
Read More - ഇഖാമ ഉപയോഗിച്ച് വ്യാജ സിം എടുത്ത് പണം തട്ടി; സൗദിയിൽ കേസിൽ കുടുങ്ങിയ മലയാളി വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ