ശ്വാസതടസ്സമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published May 14, 2022, 12:24 PM IST
Highlights

തിങ്കളാഴ്ച ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ദമ്മാം ഫൈസലിയ മഖ്ബറയില്‍ ഖബറടക്കി.

റിയാദ്: ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് ദമ്മാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി ഹൃദയസ്തംഭനം മൂലം മരിച്ചു. മലപ്പുറം ഊരകം പൂല്ലഞ്ചാല്‍ സ്വദേശി ഹനീഫ (47) ദമ്മാമിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. എട്ട് വര്‍ഷമായി പ്രവാസിയായിരുന്ന ഹനീഫ ഒന്നര വര്‍ഷമായി ദമ്മാം അല്‍നാദി ഏരിയയിലെ കഫത്തീരിയില്‍ ജീവനക്കാരനായിരുന്നു.

തിങ്കളാഴ്ച ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ദമ്മാം ഫൈസലിയ മഖ്ബറയില്‍ ഖബറടക്കി. പരേതനായ കണ്ണന്‍തൊടി മമ്മൂണ്ണിയാണ് പിതാവ്. മിന്‍ഹാ ബീവികുട്ടിയാണ് മാതാവ്. ഭാര്യ: റഹ്മത്ത്, മക്കള്‍: അജീര്‍ഷാ അജ്മല്‍, ദില്‍ഷാന്‍ അജ്മല്‍, ഫാത്തിമ.

സഹോദരങ്ങള്‍: ശാഹുല്‍ ഹമീദ്, സൈനുല്‍ ആബിദ് സുബൈദ, സുലൈഖ, സമീറ ഖൈറുന്നിസ, സൈഫുന്നിസ. ദമ്മാം ടൗണ്‍ കെ.എം.സി.സി മുന്‍ പ്രസിഡന്റ് അലി ഊരകം ഭാര്യാസഹോദരനാണ്. മരണാനന്തര നിയമനടപടി പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാടും കെ.എം.സി.സി നേതാക്കളായ ഇക്ബാല്‍ ആനമങ്ങാട്, ബഷീര്‍ ആലുങ്ങല്‍ എന്നിവരും നേതൃത്വം നല്‍കി.

click me!