പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

Published : Dec 15, 2022, 10:49 PM ISTUpdated : Dec 15, 2022, 10:52 PM IST
പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

Synopsis

നാലര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായ തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഇർഷാദ് (41) ആണ് മരിച്ചത്. നാലര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.

പിതാവ്: ഇബ്രാഹിം കുഞ്ഞു. മാതാവ്: സൈനബ ബീവി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് തൻസീർ, തൻസീന, തസ്‌ബീന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ താജുദ്ധീനൊപ്പം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയും സാമൂഹിക പ്രവർത്തകരായ ഷാഫി കല്ലറ, നാസർ കല്ലറ എന്നിവരും രംഗത്തുണ്ട്.

Read more -  പ്രവാസി മലയാളി റിയാദില്‍ വാഹനാപകടത്തിൽ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് - മദീന എക്സ്പ്രസ് റോഡിൽ ഖസീം പ്രവിശ്യയിലെ അൽഗാത്തില്‍ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി കാത്തറമ്മൽ കുരുടൻചാലിൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 

റിയാദിലുണ്ടായിരുന്ന അസീസ് (61) ജോലി ആവശ്യാർഥം ബുറൈദയിലെത്തി മടങ്ങവേ കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് അപകടം സംഭവിച്ചത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കെ.എം.സി.സി ഉനൈസ, റിയാദ് സെൻട്രൽ കമ്മിറ്റികളുടെ  വെൽഫെയർ വിങ് ഭാരവാഹികളും അൽഗാത്ത് കെ.എം.സി.സി പ്രവർത്തകരും മുൻകൈയെടുത്താണ് നടപടികൾ പൂർത്തിയാക്കിയത്.

Read More -  അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയില്‍ തേങ്ങ വീണ് മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ദുബൈ: യുഎഇയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കായംകുളം കണ്ടല്ലൂര്‍ വൈക്കത്തുശ്ശേരിയില്‍ വീട്ടില്‍ അജിത് ചന്ദ്രന്‍ (44) ആണ് മരിച്ചത്. പനി ബാധിച്ച് ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു.

പ്രവാസി സംഘടനയായ 'ഓര്‍മ'യുടെ സജീവ പ്രവര്‍ത്തകനായിരുന്ന അജിത് ചന്ദ്രന്‍ അവിവാഹിതനാണ്. പിതാവ് - പരേതനായ ജി. ചന്ദ്രസേനന്‍. മാതാവ് - പി.കെ ശാന്തമ്മ. സഹോദരന്‍ - അശ്വിന്‍ ചന്ദ്രന്‍. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്