Asianet News MalayalamAsianet News Malayalam

ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍, അന്വേഷണം തുടങ്ങി

ദുരൂഹ സാഹചര്യങ്ങളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി 24 മണിക്കൂറിനുള്ളിലാണ് അല്‍ ദബൈയ്യ തീരത്ത് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. 

corpse  of three unidentified people found in kuwait
Author
First Published Sep 11, 2022, 9:13 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍. ഫഹാഹീല്‍ പ്രദേശത്ത് തുറസ്സായ സ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരു അജ്ഞാത മൃതദേഹം തണ്ടെത്തിയിരുന്നു. അതുവഴി കടന്നുപോയയാളാണ് മൃതദേഹം കണ്ട വിവരം അറിയിച്ചത്.

അല്‍ ഖൈറാനിലും സമാന രീതിയില്‍ വാഹനത്തില്‍ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദുരൂഹ സാഹചര്യങ്ങളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി 24 മണിക്കൂറിനുള്ളിലാണ് അല്‍ ദബൈയ്യ തീരത്ത് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതെന്ന് പ്രാദേശിക ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. ഈ മൂന്ന് സംഭവങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേണം ആരംഭിച്ചു. അതേസമയം സെവന്‍ത് റിങ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു സ്വദേശി സ്ത്രീ മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. 

പട്ടാപ്പകല്‍ പ്രവാസിയെ സ്വദേശി കുത്തിക്കൊലപ്പെടുത്തി

കുവൈത്തിലെ സബാഹ് അല്‍ അഹ്‍മദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്ഥിരീകരിച്ചിരുന്നു. സബാഹ് അല്‍ അഹ്‍മദിലെ മരുഭൂമിയിലുള്ള ഒരു ഫാമിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

കണ്ടെടുക്കുന്ന സമയത്ത് മൃതദേഹത്തിലെ വസ്‍ത്രങ്ങള്‍ രക്തത്തില്‍ കുളിച്ചിരുന്നു. ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

വ്യാജ ബിരുദത്തിലൂടെ ജോലി നേടിയവരുടെ ശമ്പളം തിരിച്ചുപിടിക്കും

ഹാഷിഷുമായി കുവൈത്തില്‍ രണ്ടുപേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി രണ്ട് പേരെ പിടികൂടി. ഇവരില്‍ നിന്ന് ഹാഷിഷ് പിടിച്ചെടുത്തു. രണ്ടുപേരെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നാല് കിലോഗ്രാം ഷാബു, 100 ഗ്രാം ഹാഷിഷ് എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം കുവൈത്തില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. യൂറോപ്യന്‍ രാജ്യത്ത് നിന്ന് തപാല്‍ സേവനം വഴിയെത്തിയ  25,000 കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. 

അതേസമയം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. സമുദ്രമാര്‍ഗം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച സ്ത്രീയെ തീരസുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈത്തിന്റെ സമുദ്രാതിര്‍ത്തി കടന്നെത്തിയ സ്ത്രീയെ റഡാര്‍ സംവിധാനം വഴി നിരീക്ഷിച്ചിരുന്നു. പിടിയിലായ സ്ത്രീ ഏത് രാജ്യക്കാരിയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 


 

Follow Us:
Download App:
  • android
  • ios